മലപ്പുറം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വേങ്ങര സ്കൂളിന് സമീപത്തെ ഹോട്ടല്‍ അടപ്പിച്ചു. മന്തി ഹൗസ് എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര് ചികില്‍സതേടിയതിന് പിന്നാലെയാണ് നടപടി. കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. വിഷബാധയേറ്റ എട്ടുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: