ന്യൂദല്‍ഹി: കോളെജ് കാമ്പസില്‍ ഒരുക്കിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ സുധീര്‍ ജയിന്റെ വസതിയില്‍ ഗംഗാജലം തെളിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെ ഇസ്ലാംവല്‍ക്കരിക്കുന്ന വിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.
ചില വിദ്യാര്‍ത്ഥികള്‍ വിസിയുടെ വസതി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തലമുണ്ഡനം ചെയ്താണ് ഗംഗാജലം തെളിച്ചത്. ഏപ്രില്‍ 26നാണ് കാമ്പസിലെ വനിതാ കോളെജില്‍ ഇഫ്താര്‍ പാര്‍ട്ടി ഒരുക്കിയത്. ഇതില്‍ വിസിയും റെക്ടര്‍ പ്രൊഫ. വി.കെ. ശുക്ലയും മറ്റ് വനിതാ പുരുഷ പ്രൊഫസര്‍മാരും പങ്കെടുത്തു. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പാരമ്പര്യത്തെ മാനിക്കുന്നില്ലെന്നും ഹിന്ദു വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങളെ അവഗണിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
“ഇത്തരം ഇഫ്താര്‍ പാര്‍ട്ടികള്‍ കോളെജ് കാമ്പസിനുള്ളില്‍ നടത്തുന്നത് Â അനുവദിക്കാനാവില്ല”- പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍ പറയുന്നു. വെറും ഇസ്ലാമിക പ്രീണനും മുന്‍നിര്‍ത്തിയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോ. മുഹമ്മദ് അഫ്സല് ഹുസൈനാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇഫ്താര്‍ പാര്‍ട്ടിക്ക് ശേഷം കോളെജ് കാമ്പസ് ചുമരുകളില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചിലര്‍ എഴുതിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. “കശ്മീര്‍ വെറും തുടക്കമാണ്. മുഴുവന്‍ ഇന്ത്യയും ഇനി ബാക്കിയുണ്ട്”- എന്നതായിരുന്നു ഇങ്ങിനെ എഴുതപ്പെട്ട പ്രകോപനപരമായ മുദ്രാവാക്യങ്ങളില്‍ ഒന്ന്. ബ്രാഹ്മണന്മാരുടെ കുഴിമാടങ്ങള്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ കുഴിക്കപ്പെടും” എന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം. Â
ഈ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ ഏപ്രില്‍ 29ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഈ ചുമരെഴുത്ത് നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടിലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ ഉള്ളില്‍ കടക്കുന്നത് തടയാനാകണം വനിതാ കോളെജ് കാമ്പസിനുള്ളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെട്ടതെന്നും ആരോപിക്കപ്പെടുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: