പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റില് ബിജെപി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ചില ആര്‍എസ്എസ് നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സൂചന. നൂറോളം പേര് പട്ടികയിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം അതു സ്ഥിരീകരിക്കുന്നില്ല.
അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. പ്രതികളുടെ ഫോണുകളില്‍ ഇക്കാര്യമുണ്ടായിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബാസിത്, റിഷില്‍ എന്നിവരാണ് പട്ടിക തയ്യാറാക്കിയത്.മറ്റു രണ്ടു പേരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും വീടും മറ്റും കൊലയാളികള്‍ക്കു കാണിച്ചു കൊടുത്തതും ബാസിതും റിഷിലുമാണ്. ആ ഉദ്യമം പരാജയപ്പെട്ടതോടെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
കേരളത്തിലാദ്യംപാലക്കാട്: വകവരുത്തേണ്ട എതിരാളികളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതി സംസ്ഥാനത്തെ ആദ്യ സംഭവമെന്ന് ശ്രീനിവാസന് കേസിലെ കസ്റ്റഡി റിപ്പോര്‍ട്ട്. നാലു പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അേന്വഷണ സംഘം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: