Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ദേശാഭിമാനി ലേഖകന്റെ ശ്രമം; മീഡിയ റൂമിലെ വിവാദത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മറ്റി ഓഫീസില്‍ എത്താനും യുവനേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഏരിയ കമ്മറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാള്‍ വനിതാ നേതാവിനെ കൈ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 06:26 pm IST
in Kerala

പേരാവൂര്‍ (കണ്ണൂര്‍): ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി. സിപിഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും ദേശാഭിമാനി പത്രത്തിന്റെ ലേഖകനുമായ കെ.കെ. ശ്രീജിത്തിനെതിരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി നടപടിയെടുത്തത്.  

ഇന്നലെ രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന പേരാവൂര്‍ ഏരിയാ കമ്മറ്റി യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അടിയന്തര ഏരിയ കമ്മറ്റി യോഗം വിളിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായ യുവനേതാവിനെതിരെ പീഡന പരാതിയുയര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മറ്റി ഓഫീസില്‍ എത്താനും യുവനേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഏരിയ കമ്മറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാള്‍ വനിതാ നേതാവിനെ കൈ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഏരിയ കമ്മറ്റി യോഗം ചേര്‍ന്ന് ദേശാഭിമാനി പത്രത്തിന്റെ ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് സിപിഎം അടിയന്തിര നടപടി സ്വീകരിച്ചത്.

Tags: kannurwomenഡിവൈഎഫ്ഐdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.