ഇസ്ലാമബാദ്: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയില്‍ ചാവേറായി പൊട്ടിത്തെറിച്ച യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.ഷാരി ബലോച് എന്ന മുപ്പത്കാരിയാണ് ചാവേറായത്. ഉന്നതവിദ്യാസമ്പന്നയും, രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവര്‍.ഇവരുടെ ഭര്‍ത്താവ് ദന്ത ഡോക്ടര്‍ ആണ്.ബലൂചിസ്ഥാനിലെ ടര്‍ബാത് സ്വദേശിയാണ് ഷാരി.എംഎസ് സി സുവോളജി പാസ്സായ ഇവര്‍ എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) പ്രസ്ഥാവനയില്‍ പറയുന്നു.
എന്നാല്‍ ഇവരുടെ ഭര്‍ത്താവ് പ്രതികരിച്ചത് വിചിത്ര രീതിയിലാണ്. ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചത് ഞെട്ടിച്ചുവെന്നും, എന്നാല്‍ അവര്‍ ചെയ്തതില്‍ വളരെ അഭിമാനം തോന്നുന്നുവെന്നും ഭര്‍ത്താവും ഡോക്ടറുമായ ഹബിതാന്‍ ബഷീര്‍ ബലോച് പറഞ്ഞു. ഇവര്‍ക്ക് എട്ടും, അഞ്ചും വയസുളള രണ്ട് മക്കള്‍ ഉണ്ടെന്നും ഭര്ത്താവിനെഉദ്ധരിച്ചുകൊണ്ട് അഫ്ഗാന് മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ അഹമ്മദ് ഗ്വാഖ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തോളമായി ഷാരി ബിഎല്‍എയില്‍ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ അംഗത്വം എടുത്തിട്ട്. കുട്ടികള്‍ ഉളളതിനാല്‍ ഇവര്‍ക്ക് പിന്മാറാന് അവസരം നല്കി എങ്കിലും ഇവര്‍ തയ്യാറായില്ല.
പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തികയാണ് ബിഎല്‍എയുടെ ലക്ഷ്യം.വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ഷാരി ബലൂചിസ്ഥാന്‍ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ ഭാഗമായിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഷാരി, മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്മാറാന് പല അവസരങ്ങള്‍ നല്‍കിയിട്ടും ഇവര്‍ തയ്യാറായില്ല.ഷാരി ബലോച് തങ്ങളുടെ ആദ്യ വനിത ചാവേറാണെന്ന് ബിഎല്‍എ പ്രസ്ഥാപിച്ചു.ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും, ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി പിടിച്ചെടുത്തെത്തും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബലൂചിസ്ഥാനിലെ ചൈനയുടെ സാംസ്കാരികവും, സാമ്പത്തികവുമായ സാന്നിധ്യം അവസാനിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: