ജയ്പൂര്‍: രാജസ്ഥാനിലെ ഛബ്രയില്‍ ഏപ്രിലില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഇഫ്താര്‍ വിരുന്നില്‍ ക്ഷണം. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ആസിഫ് അന്‍സാരി ചിലര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.
ഏപ്രില്‍ 23ന് നടന്ന ഇഫ്താര്‍ വിരുന്നില്‍ ചില വി ഐപികളോടൊപ്പം അസിഫ് അന്‍സാരി നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പന്തലില്‍ മറ്റുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രവും ഉണ്ട്. ‘ഹിന്ദുക്കളായ പലരുടെയും വീടുകളും കടകളും കത്തിച്ചുനശിപ്പിച്ച ഛബ്ര കലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരി ഏപ്രില്‍ 23ന് അശോക് ഗെലോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. ജയിലില്‍ കിടക്കേണ്ട വ്യക്തി മുഖ്യമന്ത്രിയുടെ ആതിഥ്യമനുഭവിക്കുന്നു. വര്‍ഗ്ഗീയ കലാപകാരികള്‍ക്ക് അഭയം നല്കുന്നതാണോ മതേതരത്വം?’- ബിജെപി നേതാവ് അമിത് മാളവ്യ ചോദിക്കുന്നു.
ആസിഫ് അന്‍സാരിക്ക് ആതിഥ്യമരുളിയതിന് ബിജെപി എംഎല്‍എ പ്രതാപ് സിങ്ങ് സിംഗ് വിയുടെ രാജസ്ഥാന് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലെ മുഖ്യമന്ത്രിയെ കടത്തിവിട്ട പൊലീസ് നടപടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛബ്രയിലെ വര്‍ഗ്ഗീയ കലാപം
2021 ഏപ്രില്‍ 11നാണ് രാജസ്ഥാനിലെ ബാരന് ജില്ലയിലെ ഛബ്രയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു പാര്‍ക്കിംഗ് ഇടത്തെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് തിരിഞ്ഞത്. ഫരീദ്, ആബിദ്, സമീര്‍ എന്നിവര്‍ ചേര്‍ന്ന് കമല്‍ സിങ്ങ് ഗുര്‍ജാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് പ്രതികളെ പിടിച്ച് ചോദ്യം ചെയ്തു. പൊലീസിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞ ഒരു സംഘം ധരന്വാഡ കവലയില്‍ സംഗമിച്ചു. ഏപ്രില്‍ 11ന് രാവിലെ ഇരുസമുദായത്തില്പ്പെട്ട ആളുകളും ചേരിതിരിഞ്ഞ് അന്യോന്യം കല്ലെറിയാന്‍ തുടങ്ങി. ഇത് ചന്തയില്‍ ഭയപ്പെട്ട് എല്ലാവരും പരക്കം പായുന്നതില്‍ എത്തിച്ചു.
ആറ് കടകള്‍ കത്തിച്ചു. നിരവധി കടകള്‍ കൊള്ളയടിച്ചു. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിച്ചു. ഫയര്‍ഫോഴ്സ് ഡിപാര്‍ട്മെന്റിന്റെ വാഹനങ്ങളും കത്തിച്ചു. 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: