ഇസ്ലാമബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്കാന് തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന് താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.
2008 നവമ്പറില്‍ പാകിസ്ഥാന് തീവ്രവാദികള്‍ മുംബൈയില്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന് കളിക്കാരെ ഐപിഎല്ലില്‍ വിലക്കിയിരുന്നു. 2008ലെ ഐപിഎല്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ ഒന്നു വരെ സുഗമമായി നടന്നു. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാന്‍ ഷാരൂഖ് ഖാന് തനിക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നുവെന്നും താന്‍ കളിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്നും നിര്‍ഭാഗ്യത്തിന് എല്ലാം തകര്‍ന്നുവെന്നും യാസര്‍ അരാഫത്ത്.
‘2008ല്‍ കെന്റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു ഞാന്‍. അവിടെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ സെലക്ഷന് ടീം എത്തി. അവരാണ് താങ്കള്‍ കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കണമെന്ന് ഷാരൂഖ് ഖാന് പറഞ്ഞ കാര്യം എന്നെ അറിയിച്ചത്’- യാസര്‍ അരാഫത്ത് പറയുന്നു. ‘ആദ്യം ഇത് ഒരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്തിനാണ് കരാറിനെക്കുറിച്ച് സംസാരിക്കാന്‍ ഷാരൂഖ് ഖാന് ചിലരെ വിടേണ്ട കാര്യം എന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ അവര്‍ എനിക്ക് ഒരു കാര്‍ഡ് തന്നു, എന്റെ കരാര്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.
‘മൂന്നാഴ്ചയ്ക്ക് ശേഷം കൊല്‍ക്കത്ത സെലക്ഷന് ടീം ഇമെയില്‍ അയച്ചു. ഞാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാണ് അവര്‍ കത്തയച്ചത്. മൂന്ന് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്ത് ഷാരൂഖ് ഖാന് എന്നെ വിളിച്ചു. സ്വാഗതം ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.
‘അതിനിടെ 2008 നവമ്പറില്‍ മുംബൈ സ്ഫോടനം നടന്നു. അതോടെ പാകിസ്ഥാന് കളിക്കാര്‍ക്ക് ഒരിയ്ക്കലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെന്ന് വന്നു. ഇത് നിര്‍ഭാഗ്യമായിരിക്കാം….എനിക്കും മറ്റ് പാകിസ്ഥാന് കളിക്കാര്‍ക്കും ഒരുക്കിലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരിക്കുന്നത്’- യാസര്‍ അരാഫത്ത് പറയുന്നു. പാക് തീവ്രവാദികള്‍ നാല് ദിവസമായിരുന്നു മുംബൈയില്‍ ആക്രമണം നടത്തിയത്. നവമ്പര്‍ 26,27,28,29 തീയതികളില്‍. 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: