Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനം നവതിയില്‍; ബ്രഹ്മവിദ്യാലയത്തിന് സുവര്‍ണജൂബിലി; ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം

ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശിവഗിരിയിലാണ് ആഗോള ശ്രീനാരായണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 06:46 pm IST
in Kerala

ന്യൂദല്‍ഹി: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും ഭാഗമായുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം. ആഗോള ശ്രീനാരായണ കണ്‍വെന്‍ഷന്‍, ഭാരതയാത്ര, ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളില്‍ സമ്മേളനങ്ങള്‍, ഗുരുദേവസന്ദേശം പ്രചരിപ്പിക്കുന്ന വ്യക്തികളെ ആദരിക്കല്‍, മികച്ച ഗ്രന്ഥത്തിന് പുരസ്‌കാരം, ആലുവയില്‍ സര്‍വ്വമതസമ്മേളനം എന്നിവയാണ് പ്രധാനപരിപാടികളെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശിവഗിരിയിലാണ് ആഗോള ശ്രീനാരായണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക. ഭാരതയാത്രയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യും. അമേരിക്ക, ലണ്ടന്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഈ പരമ്പരയിലെ ആദ്യസമ്മേളനം ഈ മാസം 30ന് ലണ്ടനില്‍ നടക്കും. മെയ് ആറിന് ബഹ്‌റൈനിലും സമ്മേളനം നടക്കും.

ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദമാക്കി രചിച്ച ഏറ്റവും മികച്ച ഗ്രന്ഥത്തിന് പുരസ്‌കാരം നല്‍കും. അഞ്ചു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമഗ്രസംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

1924ല്‍ ഗുരുദേവന്‍ ആലുവയില്‍ നടത്തിയ സമ്മേളന ശതാബ്ദിയുടെ ഭാഗമായി സര്‍വ്വമതസമ്മേളനവും സംഘടിപ്പിക്കും. സര്‍വ്വമ തപാഠശാലയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വ്വകലാശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ബ്രഹ്മവിദ്യാലയത്തില്‍ ഇപ്പോള്‍ നടക്കുന്ന ഏഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സിന് പുറമെ ആറുമാസം, ഒരു വര്‍ഷം, രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സുകളും സംഘടിപ്പിക്കുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡംഗം സ്വാമി ബോധിതീര്‍ത്ഥ, തീര്‍ത്ഥാടന നവതി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സുരേഷ് മധുസൂദനന്‍, പി.എസ്. ബാബുറാം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: sivagiriശിവഗിരി മഠം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.