ലഖ്നൗ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ തന്ത്രപരമായി കുടുക്കി യുപി പോലീസ്. പ്രയാഗ് രാജ് ജില്ലയിലെ ഒരുമാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെയാണ് മുംബൈയില്‍ നിന്ന്കണ്ടുകിട്ടിയത്.രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ നടത്തിയ ഹണി ട്രാപ്പിലൂടെയാണ് ഇയാള്‍ പിടിയിലായത്.കേസില്‍ ഗുര്‍പൂര്‍ സ്വദേശി സുര്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 17ന് പെണ്‍കുട്ടിയെ കാണാതായതായി വിട്ടുകാര് പരാതിപ്പെട്ടു. സുര്ജിത്തായിരിക്കാം തട്ടികൊണ്ട് പോയത് എന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ല.തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഇയാള്‍ മൊബൈലുകള്‍ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു.അതിനാല്‍ പോലീസിന് ടവര്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചില്ല.ഇത് അന്വേഷണത്തെ ബാധിച്ചു.എന്നാല്‍ പോലീസിന് പിടിവളളിയായത് ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗം കാരണമാണ്.ഇയാളുടെ സോഷ്യല്‍ മീഡിയ പോലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് ഇയാള്‍ പെണ്‍കുട്ടിക്കൊപ്പമുളള ഫോട്ടോ പോസ്റ്റ് ചെയ്തു.യുവാവ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ പോലീസ് ആ വഴിക്കായി അന്വേഷണം.ട്രെയിനി ഐ.പിഎസ് ഉദ്യോഗസ്ഥനായ ചിരാഗ് ജെയിന് ആണ് ഒരു സ്ത്രീയുടെ പേരില്‍ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .ഇയാളിത് സ്വീകരിച്ചു. പിന്നീട് രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരെ ഇയാളുമായി ചാറ്റ് ചെയ്യാന്‍ നിയോഗിച്ചു.മെസഞ്ചര്‍ വഴി യുവാവുമായി അടുപ്പത്തിലായി, ചാറ്റിങ്ങും തുടങ്ങി. ഇത് വഴി പരമാവധി വിവരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു.ഇയാളുടെ താമസ്ഥലം ചോദിച്ചപ്പോള്‍ വിഡിയോ ഉള്‍പ്പെടെ അയച്ചു കിട്ടിയിരുന്നു.ഇത് വച്ച് സ്ഥലം നവിമുംബൈയിലെ വാശിയാണെന്ന് കണ്ടെത്തി.പിന്നീട് ഇയാളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി.ഇതു വഴി ടവര്‍ ലോക്കേഷന്‍ കണ്ടത്തി, തുടര്‍ന്ന് യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ നമ്പറും പോലീസ് കണ്ടെത്തി.വീട്ടുടമ വഴി പ്രതിയാണ് വീട്ടില്‍ താമസിക്കുന്നതെന്ന് കണ്ടത്തി.തുടര്‍ന്ന് യുപി പോലീസ് സ്ഥലത്തെത്തി , പ്രതിയെ പിടികൂടി.പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.പ്രതിയെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: