മലപ്പുറം : യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിങ് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം. തിരൂരങ്ങാടി സ്വദേശി സി. എച്ച്. ഇബ്രാഹിം ഷബീറാണ് ഇയാളെ ചോദ്യം ചെയ്ത സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. അസ്ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.
ഈ മാസം 16 നാണ് സംഭവം. മറ്റൊരു യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് പുറത്തറിയുന്നത്. കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴി പണമ്പ്രയിലാണ് സംഭവമുണ്ടായത്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങിവന്ന് അസ്നയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയെങ്കിലും കാര്യായ നടപടിയുണ്ടായില്ല. കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പോലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായത്. ഇബ്രാഹിമിനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീര്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നാട്ടുകാരാണ് ഒത്തുതീര്‍പ്പിന് ആദ്യം ശ്രമിച്ചത്. കേസെടുത്തെങ്കിലും പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് പോലീസ് പ്രതിക്കെതിരെ ചേര്‍ത്തത്. നിങ്ങള്‍ നോക്കി ഓടിക്കണ്ടേ എന്നാണ് പോലീസ് പറഞ്ഞത്. വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേര്‍ത്തത്. നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് കണ്ടത്. പോലീസില്‍ നിന്നും അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: