പയ്യന്നൂര്‍: സ്വാത ്രന്ത്യം വെല്ലുവിളിക്കപ്പെട്ടാല്‍ സഹനസമരം കൊണ്ട് വിലക്കു തകര്‍ക്കുമെന്ന വിജയ സന്ദേശം ആവര്‍ത്തിക്കുന്നതായി, പയ്യന്നൂര്‍ കടപ്പുറത്തു നടന്ന ഉപ്പുകുറുക്കല്‍. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ കേരളഗാന്ധി കെ. കേളപ്പന് നട ത്തിയ സത്യഗ്രഹ സമരത്തി ന്റെ ഓര്‍മയും ആവേശവും ഇന്നത്തെ തലമുറയ്ക്ക് പകരുന്നതായി അത്. കേളപ്പജി ഉപ്പുസത്യഗ്രഹസ്മൃതിയാത്രയ്ക്ക് സമാപനംകുറിച്ച് ഉളിയത്തുകടവില്‍ ഉപ്പുകുറുക്കി നൂറുകണക്കിനു സമരഭടന്മാരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറിലെ സമ്മേളന വേദിയിലെത്തിച്ചു. തുടര്‍ന്ന് സമ്മേളനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. സമരഭടന്മാര് കുറുക്കിയെടുത്ത ഉപ്പ് കേളപ്പജിയുടെ പൗത്രന് നന്ദകുമാര്‍ മൂടാടിക്കു കേന്ദ്രമന്ത്രി വി.കെ.സിങ് കൈമാറി.
സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന നമുക്കറിയില്ല. പക്ഷേ, രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച ഇന്നത്തെ തലമുറ ഭാരതത്തെ വിശ്വഗുരുവായി മാറ്റാനുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്ന് വി.കെ. സിങ് ആവശ്യപ്പെട്ടു.
പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്വാതന്ത്ര്യത്തിനു വേണ്ടിജീവിതം ബലി നല്കിയ ധീരവ്യക്തിത്വങ്ങളുടെ സ്മരണകളെ നാം തിരി ച്ചുകൊണ്ടുവരണ മെ ന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.മലയാളികള്‍ മറന്ന കേപ്പജിയുടെ സ്മരണകള്‍ പുതുതലമുറയിലേക്ക് പകരാന്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയ്ക്കു സാധിച്ചു.
സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുന്നതിനു മുന്‍പ് ് ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള പ്രതിജ്ഞ നാമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹംപറഞ്ഞു. സംഘാടകസമിതി ചെയര്മാന് കെ. രാമകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനായി. പ്രഭാകരന് പലേരി, പ്രശാന്ത് ബാബു കൈതപ്രം, ടി.കെ. ഈശ്വരന് എന്നിവര്‍ പ്രസംഗിച്ചു. വി.പി. അ പ്പുക്കുട്ടന്‍ മാസ്റ്റര്‍, എ.വി. രാഘവപൊതുവാള്‍, പ്രശാന്ത് ചെറുതാഴം, സപര്യരാജ് എന്നിവരെ ആദരിച്ചു.
കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്ക്, സ്വാതന്ത്ര്യ ത്തിന്റെ അമൃതോത്സവ വേളയില്ഉപ്പുസത്യഗ്രഹ യാത്ര പുനരാവിഷ്കരിക്കുകയായിരുന്നു. കേളപ്പജി യാത്ര തുടങ്ങിയ ഏപ്രില്‍ 13നു തന്നെയാണ് കോഴിക്കോട് തളിക്ഷേത്ര സന്നിധിയില്‍ നിന്ന് സ്മൃതിയാത്ര ആരംഭിച്ചത്.ജനറല്‍ വി.കെ. സിങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: