ന്യൂദല്‍ഹി: ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നേരിടേണ്ടി വരുമ്പോഴൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒളിച്ചുകളി നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ കുറ്റമെല്ലാം ബിജെപിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് സ്വയം മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് ന്യൂനപക്ഷ വോട്ടും പെട്ടിയിലാക്കുന്ന ആപിന്റെ അവസരവാദം ഇപ്പോള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ സമയത്തും വെളിവായി.
അതുവരെ കയ്യേറ്റക്കാരായി താമസിക്കുന്ന ബംഗ്ലാദേശുകാരെയും രോഹിംഗ്യ മുസ്ലിങ്ങളെയും ദല്‍ഹിയിലെ ജഹാംഗീര്‍പുരി കലാപത്തില്‍ കുറ്റപ്പെടുത്തിയിരുന്ന ആപ് പക്ഷെ ബിജെപി ഭരിയ്ക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഒഴിപ്പിക്കലിനായി ബുള്‍ഡോസര്‍ കൊണ്ടിറങ്ങിയപ്പോള്‍ രംഗത്ത് പ്രത്യക്ഷപ്പെടാതെ ഒളിച്ചിരുന്നു. ഒരൊറ്റ ആപ് എംഎല്‍എയോ എംപിയോ ഒഴിപ്പിക്കല്‍ നടക്കുന്ന ഇടത്തേക്ക് വന്നില്ല. പിന്നീട് കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഒഴിപ്പിക്കലിനെതിരെ ആറാട്ട് നടത്തിയപ്പോള്‍ ആപ് അവരുടെ കൂടെ ചേര്‍ന്ന് ബിജെപിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
കൃത്യമായ പരസ്യനിലപാടുകളില്ലാത്ത ആപിന്റെ ഈ ഒളിച്ചുകളി 2019ലെ പൗരത്വബില്ലിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിലും നമ്മള് കണ്ടതാണ്. അന്ന് ദല്‍ഹിയിലേക്കുള്ള പ്രധാന റോഡുകള്‍ തടഞ്ഞ് സമരം ചെയ്യുന്നതിനെ ആപ് എതിര്‍ത്തെങ്കിലും സമരക്കാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ചില ആപ് എംഎല്‍എമാര്‍ രഹസ്യമായി സമരക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. തങ്ങള്‍ ലിബറലുകളുടെയും ന്യൂനപക്ഷങ്ങളുടെയും ഇടതു സഹയാത്രികരുടെയും കൂടെയുള്ളവരാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാനും കൂടിയായിരുന്നു ഇത്. ഈ അവസരവാദ നീക്കങ്ങളിലൂടെയുള്ള ഞാണിന്മേല് കളി വഴി ആപ് ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയാണ്.
ജഹാംഗീര്‍പൂരിയിലെ ഹനുമാന് ജയന്തിയോടനുബന്ധിച്ച് നടന്ന കല്ലേറിനെയും അക്രമത്തെയും അരവിന്ദ് കെജ്രിവാള് അപലപിച്ചിരുന്നു. മുഖ്യപ്രതിയായി പൊലീസ് പിടികൂടിയ അന്‍സാര്‍ ആപ് പ്രവര്‍ത്തകനാണെന്ന് ബിജെപി കുറ്റപ്പെടുത്തിയപ്പോള്‍ ആപ് ഒന്ന് പതറി. എന്നാല്‍ പിന്നീട് അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആപ് പ്രതിസ്ഥാനത്ത് നിന്ന് വഴുതി രക്ഷപ്പെട്ടു.
എന്തായാലും ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലെ കലാപം നടന്ന പ്രദേശം ആം ആദ്മിയുടെ എംഎല്‍എമാരോ മന്ത്രിമാരോ എംപിമാരോ ഇതുവരെയും സന്ദര്‍ശിച്ചില്ല. ഈ സ്ഥലം സന്ദര്‍ശിക്കരുതെന്നാണ് ആപിന്റെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും വ്യക്തമായ നിര്‍ദേശമുണ്ടെന്ന് ആപിന്റെ തന്നെ ആറ് ലോക്കല്‍ എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ മുസ്ലിം വിരുദ്ധരല്ലെന്ന് വരുത്തിതീര്‍ക്കാനാണ് അക്രമസ്ഥലങ്ങള്‍ ആപ് നേതാക്കള്‍ സന്ദര്‍ശിക്കാതിരിക്കുന്നത്. അതേ സമയം ഹിന്ദു വിരുദ്ധരല്ലെന്നും ആപിന് വരുത്തിതീര്‍ക്കണം.
ഈ കലാപവുമായി ബന്ധപ്പെട്ട പരസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പരസ്യ നിലപാടുകള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് ആപ് നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അറിയാവുന്നത് കൊണ്ടാണ് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചുകൊണ്ടുള്ള ആപിന്റെ ഈ ഒളിച്ചിരിക്കല്‍ തന്ത്രം. പക്ഷെ ആണും പെണ്ണും കെട്ട ഈ അവസരവാദ രാഷ്ട്രീയത്തിന് എത്രനാള്‍ മുന്നോട്ട് പോകാനുകമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: