മുംബൈ: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകണമെന്ന മഹാരാഷ്ട്രാ മന്ത്രി നാവാബ് മാലിക്കിന്റെ അപേക്ഷ സുപ്രീം കോടി നിരസിച്ചു.അന്വേഷണത്തില്‍ ഇടപടാന്‍ കഴിയാത്ത ഒരു ഘട്ടമാണിത്. ഈ ഘട്ടത്തില്‍ നടപടിക്രമങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ യോഗ്യതയുളള കോടതിയെ സമീപിക്കണം എന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു.
1993ലെ മുംബൈ സ്ഫോടനകേസിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരിയിലാണ് 62 വയസ്കാരനായ എന്‍സിപി നേതാവ് നവാബ് മാലിക്ക് അറസ്റ്റിലായത്.നേരത്തെ, തന്നെ ജയില്‍ മോചിതന്‍ ആക്കണമെന്നുളള മന്ത്രിയുടെ അപേക്ഷ മുംബൈ ഹൈക്കോടതി തളളിയിരുന്നു. മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് സംഖ്യത്തോട് ബിജെപിക്കുളള പകപോക്കലാണ് കേന്ദ്ര അന്വേഷണ എജന്‍സി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കാരണം എന്ന് അവര്‍ അവകാശപ്പെടുന്നു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യാഴഴ്ച്ച 5000 പേജുളള കുറ്റപത്രം മുംബൈ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രത്യേക കോടതി രേഖകള്‍ പരിശോധിച്ച ശേഷം കുറ്റപത്രം പരിഗണിക്കുമെന്ന് അന്വേഷണ എജന്‍സിയുടെ അഭിഭാഷകര്‍ പറഞ്ഞു.ദാവൂദ് ഇബ്രാഹിമും കൂട്ടാളികള്‍ക്കും എതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(യുഎപിഎ) പ്രകാരം ദേശിയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അടുത്തിടെ ഫയല്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ ്കേസ്.മാലിക്ക്, ‘ഡി-ഗാങ്(ദാവൂദ് സംഘം)യിലെ ഒരു പ്രമുഖ അംഗത്തിന് അനധികൃത സ്വത്ത് കൈവശം വച്ചതിന് ധനസഹായം നല്‍കിയതായി ഇഡി ആരോപിച്ചു.കഴിഞ്ഞയാഴ്ച്ച മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന്റെയും കുടുംബാങ്ങളുടെയും എട്ടോളം വരുന്ന സ്വത്ത് വകകള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.മാലിക്കിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുളള കമ്പനികളായ സോളിഡസ് ഇന്‍വെസ്റ്റമെന്റ്, മാലിക്ക് ഇന്‍ഫ്രസ്ട്രക്ചര്‍ ഗോവാല കോമ്പൗണ്ട്, വാണിജ്യ യൂണിറ്റ്, കുര്‍ള വെസ്റ്റിലെ മൂന്ന് ഫ്ളാറ്റുകള്‍,ബാന്ദ്ര പടിഞ്ഞാറ് ഭാഗത്ത് രണ്ട് ഫ്ളാറ്റുകള്‍, ഒസ്മാനാബാദ് ജില്ലയിലെ 147 ഏക്കര്‍ കൃഷി ഭൂമി എന്നിവയാണ് ഈഡി കണ്ട്കെട്ടിയ സ്വത്തുവകകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: