കൊല്ലം: നഗരത്തിന്റെ അടുത്ത ഇരുപത് വര്‍ഷത്തെ സുസ്ഥിരവും സമഗ്രവുമായ വികസനം വിഭാവനം ചെയ്യുന്ന മാസ്റ്റര്‍പ്ലാന്‍ കോര്‍പ്പറേഷനില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അവതരിപ്പിച്ചു. കഴിഞ്ഞ ഭരണകാലത്തും മാസ്റ്റര്‍ പ്ലാനിന് കുറവുണ്ടായിരുന്നില്ല.
അമൃത് പദ്ധതിയുടെ പ്രധാന ദൗത്യങ്ങളായ ശുദ്ധജലവിതരണം, മലിനജല സംസ്കരണം, മഴവെള്ള നിര്‍ഗമനം, ഹരിതാഭമായ സ്ഥലങ്ങള്‍ നിര്‍മിക്കല്‍, യന്ത്രവല്‍കൃതമല്ലാത്ത ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്ക് പുറമേ നഗരത്തിന്റെ ഭൂമിശാസ്ത്രവും സാംസ്കാരികവുമായ പ്രത്യേകതകളും കൂടി കണക്കിലെടുത്തുകൊണ്ടുള്ള പഴയ മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് ഇന്നലെയും അവതരിപ്പിച്ചത്.
ജലാശയങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സംരക്ഷിച്ചു കൊണ്ടും മത്സ്യബന്ധനം, വ്യവസായം വിനോദസഞ്ചാരം, കൊല്ലം പോര്‍ട്ടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വാണിജ്യം മുതലായവയുടെ വികസനത്തിന് ആക്കം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര-ഗ്രാമാസൂത്രണ ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പ്ലാന്‍ രൂപപ്പെടുത്തിയത്.
വികസനത്തിന് സ്ഥലപരമായ ആസൂത്രണ വികസന രൂപരേഖ തയാറാക്കിയത് എന്‍ആര്‍എസ്സി (നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ഹൈദരാബാദ്)യില്‍ നിന്നും ലഭ്യമാക്കിയ ഉപഗ്രഹ മാപ്പ് ഉപയോഗിച്ചാണ്. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, ഹണി, എസ്. ജയന്, അഡ്വ. എ.കെ. സാവദ്, യു. പവിത്ര, എസ്. സവിത ദേവി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: