മുംബൈ: ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ തുടങ്ങിയതോടെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ടാറ്റ പുതിയ മോഡലുകളില്‍ കൂടുതല്‍ കരുത്തോടെ കാറുകള്‍ ഇറക്കാന്‍ തുടങ്ങിയതോടെ വിദേശ കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ പ്രതിസന്ധിയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഉപ ബ്രാന്‍ഡ് ആയ ഡാറ്റ്സണും നേരിടുന്നത്. കാറുകളുടെ വില്പന ഇടിഞ്ഞതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു.
റെഡി ഗോ മോഡലിന്റെ വില്പന സ്റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്പാദനം നേരത്തേ നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കി. 1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്. 2014ല്‍ എന്‍ട്രിലെവല്‍ കാര്‍ ഡാറ്റ്സണ്‍ ഗോ ഇന്ത്യയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ടാറ്റയുടെ ടിയാഗോ, നെക്സണ്‍ മോഡലുകള്‍ ഇറങ്ങിയതോടെ മറ്റു നിര്‍മാതാക്കളുടെ വില്‍പ്പന ഇടിഞ്ഞിരുന്നു.
ഇന്ത്യയിന് ഇനി പുറത്തിറങ്ങുന്ന ബജറ്റ് കാറുകള്‍ അടക്കം നിസാന്‍ ബ്രാന്‍ഡിന് കീഴിലായിരിക്കും. റെഡിഗോ, ഗോ, ഗോ പ്ലസ് തുടങ്ങിയ മോഡലുകളാണ് ഡാറ്റ്സണ്‍ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയിലെത്തിയത്. അതില്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്പാദനം നേരത്തേ നിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: