Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തു; ടിആര്‍എസ് മന്ത്രിയും ഗുണ്ടകളും പൊലീസും ചേര്‍ന്നുള്ള പീഡനം; പ്രതിരോധത്തിലായി ചന്ദ്രശേഖര റാവു

തെലുങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്) യുടെ ഒരു മന്ത്രിയും നഗരസഭാ-മുനിസിപ്പില്‍ നേതാക്കളും പൊലീസും ഗുണ്ടകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തു. ഇതോടെ തെലുങ്കാനയില്‍ ഖമ്മത്തും കാമറെഡ്ഡിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:30 pm IST
in India
തെലുങ്കാനയിലെ ഗതാഗതമന്ത്രി പുവ്വാട അജയ് കുമാര്‍ (ഇടത്ത്) തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു (വലത്ത്)

തെലുങ്കാനയിലെ ഗതാഗതമന്ത്രി പുവ്വാട അജയ് കുമാര്‍ (ഇടത്ത്) തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു (വലത്ത്)

ഹൈദരാബാദ്: തെലുങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്) യുടെ ഒരു മന്ത്രിയും നഗരസഭാ-മുനിസിപ്പില്‍ നേതാക്കളും പൊലീസും ഗുണ്ടകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തു. ഇതോടെ തെലുങ്കാനയില്‍ ഖമ്മത്തും കാമറെഡ്ഡിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  

ബിജെപിയുടെ അതിശക്തമായ വളര്‍ച്ചയാണ് തെലുങ്കാനയില്‍ നടക്കുന്നത്. ഇതിന് തടയിടാനാണ് ടിആര്‍എസ് മന്ത്രിമാരും നേതാക്കളും ചേര്‍ന്ന് വിവിധ പ്രദേശങ്ങളിലെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയും കള്ളക്കേസും ചുമത്തി അവരെ നിര്‍വ്വീര്യരാക്കാനും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നത്.  പ്രധാനമന്ത്രി മോദിക്കെതിരെ ദേശീയ തലത്തില്‍ ബദല്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മുഖത്തേറ്റ് അടിയാണ് ഈ കൂട്ടആത്മഹത്യകള്‍. വരുംനാളുകളില്‍ ബിജെപിയില്‍ നിന്നും ചന്ദ്രശേഖരറാവുവിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. 

ഏപ്രില്‍ 14ന് ഖമ്മത്താണ് ബിജെപി പ്രവര്‍ത്തകന്‍ സായ് ഗണേഷ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. അനുമതിയില്ലാതെ ബിജെപിയുടെ കൊടിമരം ഉയര്‍ത്താന്‍ അടിത്തറകെട്ടി എന്നാരോപിച്ചായിരുന്നു ഒടുവിലത്തെ കള്ളക്കേസ്. ഈ അടിത്തറ ടിആര്‍എസ് കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവായ സായ് പ്രസന്ന തകര്‍ക്കുകയും ചെയ്തു. ടിആര്‍എസിന്റെ ഗതാഗത മന്ത്രിയായ പുവ്വാട അജയ് കുമാറിന്റെയും ചില നേതാക്കളുടെയും നേതൃത്വത്തില്‍ തനിക്കെതിരെ 16 കള്ളക്കേസുകള്‍ എടുത്തതായി ഡ്രൈവറായി ജോലി ചെയ്യുന്ന സായ് ഗണേഷ് പറയുന്നു.  

കീടനാശിനി കുടിച്ചാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ മനം നൊന്ത് സായ് ഗണേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഇവിടം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു ശ്രമിച്ചെങ്കിലും ജനരോഷം ഭയന്ന് ഖമ്മം സന്ദര്‍ശനം മാറ്റിവെയ്‌ക്കേണ്ടി വന്നു. ബിജെപിയുടെ അടിത്തറ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് ഖമ്മം.  

ഭാരതീയ മസ്ദൂര്‍ യൂണിയന്റെ ജില്ലാ കണ്‍വീനറാണ് സായ് ഗണേഷ്. ഇതിന് മുന്‍പ് പലതവണ സായ് ഗണേഷും ടിആര്‍എസ് മന്ത്രി പൂവ്വാട അജയ് കുമാറും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിയുടെ പല അഴിമതികളും തുറന്നുകാണിച്ചതിന്റെ പേരിലാണ് കേസുകള്‍ ഫയല്‍ ചെയ്തതെന്ന് പറയുന്നു. സായ് ഗണേഷ് അടുത്ത മാസം വിവാഹം കഴിക്കാനിരുന്നതായിരുന്നു.  ഗതാഗത മന്ത്രി പൂവ്വാട അജയ് കുമാറിനും ലോക്കല്‍ നേതാവ് സായ് പ്രസന്നയ്‌ക്കും എതിരെ സായ് ഗണേഷിന്റെ മുത്തശ്ശി ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.

ഏപ്രില്‍ 14ന് തന്നെയാണ് 35കാരനായ ഗംഗം സന്തോഷും അമ്മ പത്മയും കാമറെഡ്ഡിയിലെ ഒരു ലോഡ്ജ് മുറിയില്‍ തീകൊളുത്തി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് അവര്‍ ഫേസ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രാമായംപേട്ടിലെ ടിആര്‍എസ് നേതാക്കള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നടത്തുന്ന പീഢനമാണ് ആത്മഹത്യയ്‌ക്കുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാമായം പേട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പല്ലേ ജിതേന്ദര്‍ ഗൗഡും മറ്റ് അഞ്ച് ടിആര്‍എസ് നേതാക്കളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാഗാര്‍ജുന റെഡ്ഡിയും കുറ്റവാളികളാണെന്ന് ഇവര്‍ ആരോപിക്കുന്നു.

‘ഞങ്ങളുടെ മരണശേഷമെങ്കിലും ഇവര്‍ക്ക് ശിക്ഷ നല്‍കി നീതി നടപ്പാക്കണം’- അമ്മയും മകനും പുറത്തുവിട്ട ഒരു പിടി വീഡിയോകളില്‍ ഒന്നില്‍ പറയുന്നു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സനും കൂട്ടരും തന്നെ സാമ്പത്തികമായി ഇല്ലാതാക്കിയതായി സന്തോഷ് വീഡിയോകള്‍ക്ക് ഒപ്പം നല്‍കിയ സുദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. നവമ്പര്‍ 2020ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്റെ മൊബൈല്‍ ഫോണ്‍ ബലമായി എടുത്ത് അതിലെ സ്വകാര്യ വിവരങ്ങള്‍ എല്ലാം മോഷ്ടിച്ചെന്നും സന്തോഷ് ആരോപിക്കുന്നു. ഈ വിവരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മറ്റുള്ളവര്‍ക്ക് കൈമാറി ദുരുപയോഗം ചെയ്തതായും സന്തോഷ് പറയുന്നു. സന്തോഷിന്റെയും അമ്മയുടെയും ആത്മഹത്യയില്‍ അവര്‍ വീഡിയോയില്‍ കുറ്റം ആരോപിച്ചിട്ടുള്ളവര്‍ക്കെല്ലാം എതിരെ കേസെടുക്കുമെന്നും ഓരോ ആരോപണങ്ങളും വിശദമായി പരിശോധിക്കുമെന്നും കാമറെഡ്ഡി എസ്പി ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

ഗതാഗതമന്ത്രി പുവ്വാട അജയ്‌കുമാറിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. മന്ത്രി പൂവ്വാട അജയ് കുമാറും ടിആര്‍എസ് ഗുണ്ടകളും ഖമ്മം ജില്ലയിലെ പൊലീസും ആണ് ബിജെപി പ്രവര്‍ത്തകരുടെ ആത്മഹത്യക്ക് കാരണമായതെന്ന് ബിജെപി തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് ആരോപിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ബണ്ടി സഞ്ജ് കുമാര്‍ ആവശ്യപ്പെട്ടു. ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രജാ സംഗ്രാം യാത്ര നടക്കുകയാണ്. 

Tags: എടേല രാജേന്ദര്‍സായ് ഗണേഷ്പൂവ്വാട അജയ് കുമാര്‍suicideകെ. ചന്ദ്രശേഖരറാവുbjpസായ് പ്രസന്നതെലങ്കാനകാമറെഡ്ഡികെസിആര്‍ഖമ്മംതെലങ്കാന രാഷ്ട്ര സമിതിപ്രജാ സംഗ്രാം യാത്രകെ.സി. ചന്ദ്രശേഖരറാവുടിആര്‍എസ്ബന്ദി സഞ്ജയ് കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.