മുംബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു.രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവര്‍ത്തന സമയം മാറ്റിയിട്ട് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതല്‍ എന്ന ആര്‍ബിഐ അറിയിച്ചിരുന്നു
ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവര്‍ത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂര്‍ അധികമായി ലഭിക്കും.
കൊവിഡ് പടര്‍ന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മുന്‍പ് മാറ്റം വരുത്തിയത്. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാകാന്‍ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്കരിക്കാനുള്ള കാരണം.
റിസര്‍വ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: