ചാത്തന്നൂര്‍: ദേശീയപാത വികസനത്തിനായി ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ പാതയോരങ്ങള്‍ ഏറ്റെടുത്തതോടെ എടിഎമ്മുകള്‍ ഇല്ലാതായി. പൊളിച്ചുമാറ്റിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ബാങ്കുകളുടെ എടിഎമ്മുകളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. പകരം സ്ഥലം സംവിധാനം ഒരുക്കിയിട്ടില്ല.
പലയിടത്തും കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ വൈകുകയാണ്. എടിഎമ്മുകള്‍ ഇല്ലാതായതോടെ കഴിഞ്ഞ അവധി ദിവസങ്ങളില്‍ ഇടപാടുകള്‍ പണം പിന്‍വലിക്കാനാകാതെ വലഞ്ഞു.
രണ്ടു ദിവസത്തിനു ശേഷം പ്രവര്‍ത്തിദിനമായിരുന്ന ഇന്നലെ ഇടപാടുകാര്‍ വലിയ തോതില്‍ എത്തിയതോടെ ബാങ്കുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ എടിഎമ്മുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇടപാടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: