Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേനല്‍ മഴ: തൃശൂരിൽ മാത്രം 16.86 കോടി നഷ്ടം, മഴ കണ്ണീരിലാഴ്‌ത്തിയത് 4,075 കര്‍ഷകരെ. 970 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു

നവംബര്‍ ആദ്യവാരം ശക്തമായ മഴ പെയ്തതിനാല്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇതിനാലാണ് മാര്‍ച്ചില്‍ കൊയ്യേണ്ടത് ഏപ്രിലിലേക്കു നീണ്ടത്. മഴ മാറിയ സമയത്ത് കൊയ്‌ത്തിനിറങ്ങിയ പാടങ്ങളില്‍ യന്ത്രം താഴുന്നതും പ്രശ്‌നമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 01:02 pm IST
in Thrissur

തൃശ്ശൂര്‍: വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ 16.86 കോടി രൂപയുടെ നഷ്ടമെന്ന് കൃഷി വകുപ്പ് റിപ്പോര്‍ട്ട്. ജില്ലയിലെ 4,075 കര്‍ഷകരെയാണ് മഴ കണ്ണീരിലാക്കിയത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് നെല്‍കൃഷിക്കാണ്. മൊത്തം 970 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1,649 കര്‍ഷകരെ ബാധിച്ചു. 14 കോടി രൂപയാണ് നഷ്ടം.  

വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കപ്പ, പച്ചക്കറികള്‍ എന്നീ വിളകളും നശിച്ചിട്ടുണ്ട്. 41 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്.  1,512 കര്‍ഷകരെ ബാധിച്ചു. രണ്ട് കോടി രൂപയാണ് നഷ്ടം. അഞ്ച് ഹെക്ടറുകളിലായി കായ്ഫലമുള്ള 486 തെങ്ങുകള്‍ കാറ്റില്‍ മറിഞ്ഞ് വീണു. 304 കര്‍ഷകരെയാണ് ബാധിച്ചത്. നഷ്ടം 24 ലക്ഷം രൂപ. മഴയിലും കാറ്റിലും 1,274 കായ്ഫലമുള്ള ജാതി നശിച്ചു. 176 കര്‍ഷകര്‍ക്ക് 44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിവിധ സ്ഥലങ്ങളിലായി 150 അടയ്‌ക്കാമരം ഒടിഞ്ഞു. 32 കര്‍ഷകര്‍ക്ക് 38,000 രൂപ നഷ്ടമായി. 45 കര്‍ഷകരുടെ 430 കുരുമുളക് തൈകള്‍ നശിച്ചു. മൂന്ന് ലക്ഷം രൂപയാണ് നഷ്ടം. 13 ഹെക്ടറിലെ കപ്പ നശിച്ചു. 43 കര്‍ഷകരെ ബാധിച്ചു. നഷ്ടം 1,69,000 രൂപ. 34 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. 314 കര്‍ഷകരുടെ വിവിധ വിളകളാണ് നശിച്ചത്. 13 ലക്ഷം രൂപയാണ് നഷ്ടം.

വേനല്‍ മഴയില്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ ഏക്കര്‍ക്കണക്കിന് പാടങ്ങളിലെ കൊയ്യാറായ നെല്‍ച്ചെടികള്‍ ഒടിഞ്ഞു വീണിരിക്കുകയാണ്.  അന്തിക്കാട്, ചാഴൂര്‍, ഇരിങ്ങാലക്കുട, മുരിയാട്, ചേര്‍പ്പ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. കൊയ്‌തെടുക്കാറായ നെല്ല് മഴയില്‍ നശിച്ചത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. ചിലയിടത്തു നെല്ല് മുളച്ചു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വീണ് കിടക്കുന്ന നെല്‍ച്ചെടികള്‍  യന്ത്രം ഉപയോഗിച്ചു കൊയ്യാനാവുന്നില്ല. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ യന്ത്രം പാടത്ത് ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.  

നവംബര്‍ ആദ്യവാരം ശക്തമായ മഴ പെയ്തതിനാല്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇതിനാലാണ് മാര്‍ച്ചില്‍ കൊയ്യേണ്ടത് ഏപ്രിലിലേക്കു നീണ്ടത്. മഴ മാറിയ സമയത്ത് കൊയ്‌ത്തിനിറങ്ങിയ പാടങ്ങളില്‍ യന്ത്രം താഴുന്നതും പ്രശ്‌നമായി. നെല്‍ക്കൃഷി കൊയ്‌തെടുക്കാനോ, ഉപേക്ഷിക്കാനോ കഴിയാത്ത നിലയിലാണ് ഇപ്പോഴെന്ന് കര്‍ഷകര്‍ പറയുന്നു. 5 ദിവസമെങ്കിലും മഴ മാറി നല്ല വെയില്‍ ലഭിച്ചാല്‍ മാത്രമേ മിക്ക പാടങ്ങളിലും യന്ത്രത്തില്‍ കൊയ്‌ത്ത് പുനരാരംഭിക്കാനാകൂ. നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണ് കിടക്കുകയാണ്. വെയില്‍ വന്ന് വെള്ളം വറ്റിയാല്‍ കൊയ്‌തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 

Tags: Thrissurകര്‍ഷകര്‍RainSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.