ന്യൂദല്‍ഹി: ഹനുമാന് ജയന്തി ഘോഷയാത്രയ്ക്ക് നേരെ ദല്‍ഹിയില്‍ നടന്ന കല്ലേറും ജഹാംഗീര്‍പുരിയില്‍ നടന്ന സംഘട്ടനവും തീവെപ്പും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ജിഹാദികളെ രക്ഷിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടത്തോടെ എത്തുകയാണ് ഇടത് ലിബറലുകള്‍. ഇതില്‍ പലരും പെണ്കുട്ടികളായതിനാല് വിശ്വാസ്യതയും കൂടുകയാണ്.
തലയില്‍ തൊപ്പി ധരിച്ച ചെറുപ്പക്കാര്‍ കല്ലെറിയുന്നതും വാള് വീശുന്നതുമായ വീഡിയോകള്‍ പുറത്തുവന്നതോടെ പത്രപ്രവര്‍ത്തകരായ ലിബറലുകള്‍ തുടക്കത്തില്‍ തന്നെ സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകളുമായി മുന്നോട്ട് വരികയായിരുന്നു.
റോഹിനി സിങ്ങ് എന്ന പത്രപ്രവര്‍ത്തകയുടെ ട്വീറ്റ് ഇങ്ങിനെയായിരുന്നു: ‘ദല്‍ഹീ, ശാന്തമാകൂ…സമാധാനത്തോടെ നില്ക്കൂ’. ട്വീറ്റ് കണ്ടാല്‍ തോന്നും ദല്‍ഹി എന്ന നഗരം സ്വമേധയാ അക്രമാസക്തമായതാണ് എന്ന്.
ഇത് ഹിന്ദു വിരുദ്ധ കലാപമാണെന്ന വസ്തുതയെ ദുര്‍ബലമാക്കാനും ഇതിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്ക്ക് നേരെ സഹതാപതരംഗം സൃഷ്ടിക്കാനുള്ള കഥകള്‍ മെനയാനും ലിബറലുകള്‍ക്ക് സമയം നല്കി.
ഇതിനിടെ ലിബറലുകള്‍ ഗൂഡാലോചന നടത്തി ദല്‍ഹി അക്രമത്തിന്റെ ഉത്തരവാദിത്വം ജിഹാദികളുടെ തലയില്‍ നിന്നും മാറ്റി ഭൂരിപക്ഷ സമുദായത്തിന്റെ മേല്‍ ചാര്‍ത്താന്‍ തീരുമാനിച്ചു. അതിനായി അവര്‍ കഥകള്‍ ചമച്ചു. ഇതോടെ ഹനുമാന് ജയന്തിയോടനുബന്ധിച്ച് ശോഭാ യാത്ര സംഘടിപ്പിച്ചവര്‍ കുറ്റവാളികളായി.
ന്യൂസ് ലോന്‍ട്രി എന്ന വാര്‍ത്താസൈറ്റിന്റെ ലേഖകന്‍ അമിത് പാണ്ഡേ എഴുതിയത് ഘോഷയാത്ര സംഘടിപ്പിച്ചവര്‍ തന്നെയാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ്. അവര്‍ പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചു എന്നതായിരുന്നു രണ്ടാമത്തെ കുറ്റം. തെളിവെന്ന നിലയില്‍ അമിത് പാണ്ഡെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം നല്കി. മുസ്ലിം പള്ളിയുടെ മതിലില്‍ കാവിക്കൊടി സ്ഥാപിച്ചതിന്റെ വീഡിയോ ആയിരുന്നു ഇത്.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖിക ഹെമാനി ഭണ്ഡാരി ജഹാംഗീര്‍പുരയിലെ ലഹളയ്ക്ക് ഒരു പുതിയ മുഖം തന്നെ നല്കി. ഹിന്ദു ഭക്തര്‍ ബലംപ്രയോഗിച്ച് മുസ്ലിം പള്ളിയില്‍ കയറിയതാണ് കലാപത്തിന് കാരണമെന്നും അവര്‍ കാവിക്കൊടി പള്ളിയില്‍ ഉയര്‍ത്താന്‍ ശ്രമിച്ചതുമാണ് ഹെമാനി ഭണ്ഡാരി ചൂണ്ടിക്കാണിക്കുന്നത്.
ജഹാംഗീര്‍ പുരിയില്‍ നിന്നല്ലാത്ത പുറത്തുനിന്നുള്ള അപരിചിതരും ഹനുമാന് ജയന്തി ശോഭായാത്രയില്‍ ഉണ്ടായിരുന്നതായി വാസിം ഖുറേഷി എന്ന ജഹാംഗീര്‍പുരി നിവാസിയെ ഉദ്ധരിച്ച് ഹെമാനി വാദിക്കുന്നു. ‘ഹിന്ദുക്കളും മുസ്ലിങ്ങളും സ്നേഹത്തോടെ കഴിയുന്ന ഇടമാണിവിടം. പുറത്തുനിന്നുള്ളവര്‍ ആയിരുന്നു അക്രമികള്‍’- വാസിം ഖുറേഷി പറയുന്നു.
വാസിം ഖുറേഷി എന്ന ജഹാംഗീര്‍പുരി സ്വദേശി എന്നവകാശപ്പെടുന്ന വ്യക്തിയുടെ മേല്‍പ്പറഞ്ഞ ട്വീറ്റാണ് ഒട്ടുമിക്ക ലിബറലുകളും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സയേമ, രോഹിണി സിങ്ങ് എന്നിവരും വാസിം ഖുറേഷിയെ തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഇതോടെ ദല്‍ഹി കലാപത്തിന്റെ കഥ ഹനുമാന് ജയന്തിയോടനുബന്ധിച്ച് ശോഭായാത്ര നടത്തിയവരുടെ മേല്‍ അനായാസം കെട്ടിവെയ്ക്കപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, യഥാര്‍ത്ഥ കലാപം നടത്തിയവര്‍ ഇവിടെ ഇരകളായി മാറുകയും ചെയ്തു.
ഇന്ത്യാ ടുഡേയുടെ ഡപ്യൂട്ടി എഡിറ്ററായ ചൈതി നാരുല തോക്കെടുത്തതും കൈത്തോക്കെടുത്തതും ശോഭായാത്രക്കാരാണെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇടതുപ്രചാരകരായ എന്‍ഡിടിവി ഒരു ചുവടുകൂടി മുന്നോട്ട് വെച്ചു. ലഹളയിലെ പ്രധാന കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന അന്‍സാറിനെ രക്ഷിക്കാനുള്ള കഥ ചമയ്ക്കലായിരുന്നു എന്‍ഡിടിവി ചെയ്തത്. അന്‍സാറിന് അനുകൂലമായി ഒരു സഹതാപതരംഗം സൃഷ്ടിക്കുകയായിരുന്നു ഈ ടിവി ചാനലിന്റെ പദ്ധതി. എന്‍ഡിടിവി ഇതിനായി അന്‍സാറിന്റെ അയല്‍ക്കാരനായ ഒരു കമലേഷ് ഗുപ്തയെ ഇന്റര്‍വ്യൂ ചെയ്യുന്നു.
അന്‍സാറിനോ അയാളുടെ കുടുംബത്തിനോ യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്ന് കലമേഷ് ഗുപ്ത പറയുന്നു. 12 വര്‍ഷമായി അന്‍സാറിനെ അറിയാമെന്നും ഒരു തരത്തിലുള്ള അക്രമത്തിലും പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു അന്‍സാറിനെക്കുറിച്ച് കമലേഷ് ഗുപ്ത നല്കുന്ന സര്‍ട്ടിഫിക്കറ്റ്.
മുന്‍ റേഡിയോ ജോക്കിയായ സായെമ തുടക്കത്തില്‍ ദല്‍ഹിയോട് ശാന്തമാകാന്‍ അഭ്യര്‍ത്ഥിച്ച കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് അന്വേഷണത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. എന്‍ഡിടിവിയുടെ അന്‍സാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിന്നീട് സായെമ പങ്കുവെച്ചു. അന്‍സാര്‍ ഇത്രയും ശുദ്ധനാണെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് പൊലീസ് അന്വേഷണത്തെയാണെന്ന് സായെമ പറയുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡിടിവി വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന അന്‍സാര്‍ ഒന്നല്ല ഒരു കൂട്ടം കുറ്റങ്ങള്‍ ചെയ്ത വ്യക്തിയാണ്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. രണ്ട് ആക്രമണക്കേസില്‍ അന്‍സാര്‍ പ്രതിയാണെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ചൂതാട്ട നിയമം, ആയുധ നിയമം എന്നീ കുറ്റങ്ങളുടെ പേരില്‍ അഞ്ച് തവണ പൊലീസ് കേസെടുത്തിട്ടുള്ള വ്യക്തിയാണ്.
ഇത് ഇടതു ലിബറലുകളുടെ ഇടയില്‍ കാണുന്ന പ്രതിഭാസമാണ്. കുറ്റവാളികളെ ഇരകളാക്കി മാറ്റിയെടുക്കല്‍. ഇവിടെയും ജഹാംഗീര്‍പുരി അക്രമത്തിലൂടെ കുറ്റവാളിയെ വെളുപ്പിച്ചെടുക്കാനാണ് ഇടത് മീഡിയയും ലിബറലുകളും ശ്രമിച്ചത്. ആദ്യം കുറ്റവാളികള്‍ ആരെന്ന് പറയാതെ അവര്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പിന്നീട് കിട്ടിയ സമയം ഉപയോഗിച്ച് അവര്‍ പുതിയ കഥകള്‍ ചമച്ചു. അതിലൂടെ കുറ്റവാളി ഇരയായി മാറുകയായിരുന്നു.
വാസ്തവത്തില്‍ ഏപ്രില്‍ 16ന് ഹനുമാന് ജയന്തി ഘോഷയാത്രയ്ക്ക് നേരെയാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വെച്ച് ജിഹാദി ആക്രമണമാണ് ഉണ്ടായത്. സമാധാനപരമായി ഘോഷയാത്ര മുന്നേറുകയായിരുന്നു. സി ബ്ലോക്കിലെ ജുമാ മസ്ജിദിനെ ഘോഷയാത്ര സമീപിച്ചത് വൈകീട്ട് ആറ് മണിക്ക്. ഇവിടെ വെച്ച് ഘോഷയാത്രയ്ക്ക് നേരെ അന്‍സാറും ചില സുഹൃത്തുക്കളും നടന്നടുത്ത് വാക്കേറ്റം സൃഷ്ടിച്ചു. കലാപമുണ്ടാക്കാനുള്ള മുന്നൊരുക്കമായിരുന്നു ഇത്. കൃത്യമായുള്ള ആസൂത്രണത്തിന്റെ ആദ്യഭാഗം.
ഉടനെ തര്‍ക്കം കല്ലേറിലും ഉന്തുംതള്ളിലും കലാശിച്ചു. പൊലീസ് സമാധാനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം പൊലീസ് ആജ്ഞകള്‍ ലംഘിച്ച് ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചില വാഹനങ്ങള്‍ കത്തിച്ചു. ആള്‍ക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.
ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വെടിയുതിര്‍ത്തു. ഇതില്‍ എസ് ഐ മേധ ലാല്‍ മീണയ്ക്ക് പരിക്കേറ്റു. രാജീവ് രഞ്ജന്‍ എന്ന ഇന്‍സ്പെക്ടറാണ് കേസിനാസ്പദമായ വിവരങ്ങള്‍ നല്‍കിയത്. ഇദ്ദേഹത്തിന്റെ അഭിപ്രായ്തതില്‍ ഘോഷയാത്ര സമാധാനപരമായിരുന്നു. എന്നാല്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള ചില സാമൂഹ്യദ്രോഹികളാണ് ഘോഷയാത്രയെ കലാപത്തിലേക്ക് തിരിച്ചുവിട്ടത്. ഈ കലാപത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അക്രമികളും ഉള്ളതായി പറയുന്നു. ചില രോഹിംഗ്യകളും ഉണ്ടെന്ന് ആരോപണമുണ്ട്.
14 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട 14 പേര് ഇവരാണ്.
1.സാഹിദ്
2.അന്‍ഷാര്‍
3. ഷാജദ്
5.അലി ഷേഖ്
6.അക്ഷാര്‍, ഷേഖ് സ്മൗലിന്റെ മകന്
7.ആമിര്‍
8. നൂര്‍ ആലം
9. അല്സം എന്ന ഖോഡു
10. സക്കീര്‍
11.അക്രാന്‍
12.ഇംത്യാസ്
13.അലി എന്ന ജാസ്മുദ്ദീന്‍
14.ആഹിര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: