പാലക്കാട്: എലപ്പുള്ളിയില്‍ വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. 2012 ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊലചെയ്യപ്പെട്ട സുബൈര്‍. കൊട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലും പാലക്കാട് ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ സുബൈറിന്റെ പേരിലുണ്ട്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളും സുബൈറിന്റ പേരില്‍ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കേസ്സുകള്‍ അല്ലാതെ നിരവധി ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് കേസുകളുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞ് ഇറങ്ങുംവഴിയാണ് കൊലപാതകം നടന്നത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുബൈറിന്റെ പിതാവ് ഓടി രക്ഷപ്പെട്ടു. പിതാവ് നിസാര പരിക്കുകകളോടെ ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: