Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല്‍ ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍

പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 01:22 pm IST
inAgriculture

തൃശ്ശൂര്‍: ജില്ലയില്‍ ഇടവിട്ട് ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും കനത്ത ചൂട് കുറയാത്തത് ക്ഷീരമേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. കടുത്ത ചൂട് കാരണം പശുക്കളില്‍ പാലുല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞു. അഞ്ച് ലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന പശു ഇപ്പോള്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് നല്‍കുന്നത് രണ്ട് ലിറ്റര്‍ മാത്രം. പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പുറമേ പാലിലെ കൊഴുപ്പിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

മില്‍മയുടെ തൃശ്ശൂര്‍ ജില്ലാ ഡയറി പ്രതിദിനം സംഭരിക്കുന്ന പാലിന്റെ അളവില്‍ വന്‍തോതില്‍ കുറവുണ്ടായി. ജില്ലയില്‍ 12,000ഓളം ക്ഷീരകര്‍ഷകരുണ്ട്. ജില്ലയിലെ 144 ആപ്‌കോസ് (ആനന്ദ് മാതൃകാ) സംഘങ്ങളില്‍ നിന്നായി മില്‍മ ദിവസവും സംഭരിക്കുന്നത് 70,000 ലീറ്റര്‍ പാലാണ്.  20 വ്യവസായ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലും ഇതിലുള്‍പ്പെടും. പ്രതിദിനം സംഭരിച്ചിരുന്ന 70,000 ലിറ്റര്‍ പാല്‍ ഇപ്പോള്‍ വേനല്‍ കനത്തതോടെ 42,000 ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. പ്രതിദിന അളവില്‍ 40 ശതമാനത്തോളം കുറവ്. പാല്‍ സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ഈവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം 28,000 ലിറ്ററിന്റെ കുറവുണ്ടെന്ന് മില്‍മ തൃശ്ശൂര്‍ ഡയറി മാനേജര്‍ ഡോ.രാജ്‌മേനോന്‍ പറഞ്ഞു.  

പാലുല്‍പ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍.  പച്ചപ്പുല്ലിന്റെയും വെള്ളത്തിന്റെയും ക്ഷാമം ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയെടുക്കുന്നതിന് സാധാരണയായി താത്പര്യം കുറയും. ഒരു പശുവിന് ദിവസം 60 ലിറ്റര്‍ വെള്ളം വേണം. കറവപ്പശുവിന് ഓരോ ലിറ്റര്‍ പാലിനും നാലു ലിറ്റര്‍ വീതം അധിക വെള്ളം ആവശ്യമാണ്. കനത്ത വേനലില്‍ കിണറുകളും കുളങ്ങളും അടക്കമുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിയതോടെ പശുക്കള്‍ക്ക് കുടിവെള്ളവും തീറ്റയും നല്‍കാന്‍ കഴിയുന്നില്ല.

പാല്‍ നല്‍കിയാല്‍ ആഴ്ചതോറും ലഭിക്കുന്ന പണം കൊണ്ടാണ് ക്ഷീരകര്‍ഷകര്‍ കുടുംബം പോറ്റുന്നത്. പച്ചപ്പുല്ല് കുറഞ്ഞ വിലയ്‌ക്ക് നല്‍കാനുള്ള സംവിധാനം കൂടി ഉണ്ടായാല്‍ ഒരുപരിധിവരെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവും. കൊടും ചൂടും കുടിവെള്ളക്ഷമാവും പരിഗണിച്ച് സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കണമെന്നാണ് ക്ഷീരമേഖലയിലുള്ളവരുടെ ആവശ്യം. പുല്ലിന്റെ ദൗര്‍ലഭ്യം കാരണം പല കര്‍ഷകരും കന്നുകാലികളെ വില്‍ക്കുകയാണ്. ചൂട് വര്‍ധിച്ചതോടെ ഗര്‍ഭിണിപ്പശുക്കള്‍ക്ക് ആപത്തുണ്ടാകുമോ എന്ന ഭയത്തിലാണ് ക്ഷീരകര്‍ഷകര്‍.

Tags: കര്‍ഷകര്‍crisismilk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.