Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കെ റെയിലും കര്‍ഷകന്റെ കണ്ണീരും

പാടശേഖരങ്ങളിലെ വെള്ളം തടസമില്ലാതെ സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത്തരം വലിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴാണ് പാടശേഖരങ്ങളെ കീറിമുറിച്ചും മണ്ണിട്ടുയര്‍ത്തിയും കെ റെയില്‍ വരുന്നത്. കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുകയും നെല്‍പ്പാടങ്ങള്‍ തരിശായി മാറുകയും ചെയ്യുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സില്‍വര്‍ലൈന്‍ പാതയേറെയും കടന്നുപോകുന്നത് നെല്‍കൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Apr 13, 2022, 06:00 am IST
in Main Article

ഏതാനും ദിവസം മാത്രം നീണ്ട,  വേനല്‍ മഴയില്‍, പൊലിഞ്ഞത് നൂറുകണക്കിന് കര്‍ഷകരുടെ സ്വപ്‌നങ്ങളാണ്. കൊയ്യാറായ ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരത്തിലെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്. ഇത് ഒരു വേനല്‍ മഴയിലെ മാത്രം ദുരന്തം. മഴക്കാലമായാലോ.. അപ്പോഴും കര്‍ഷകന്റെ ജീവിതവും ജീവനോപാധിയുമാണ് അടയുന്നത്. ഒരു മഴ പോലും വെള്ളപ്പൊക്കമുണ്ടാക്കുന്ന, കൃഷി നശിപ്പിക്കുന്ന കേരളത്തില്‍, സംസ്ഥാനത്തെ നെടുകെപ്പിളര്‍ക്കുന്ന, നീരൊഴുക്ക് മുടക്കുന്ന കെ. റെയില്‍ വന്നാല്‍ എന്താകും സ്ഥിതി. കേരളത്തിലെ ചിന്ത ഇപ്പോള്‍ ഇതാണ്.

അത്രയേറെ മനോവ്യഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് കേരളത്തില്‍ ഒരു വേനല്‍ മഴ പോലും ഉണ്ടാക്കുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പയെടുത്ത് കൃഷിയിറക്കിയവരെല്ലാം കടുത്ത ധര്‍മ്മസങ്കടത്തിലാണ്. കൃഷി നശിച്ചതോടെ ലക്ഷങ്ങള്‍ മുടക്കിയവര്‍ കടക്കെണിയിലായി. ഇന്നിവര്‍ ആത്മഹത്യയുടെ വക്കിലാണ്.  

കഴിഞ്ഞ ദിവസം തിരുവല്ല നിരണത്ത് കൃഷിനശിച്ച് കടക്കെണിയിലായ കര്‍ഷകന്‍ കൃഷിയിടത്തില്‍ത്തന്നെ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഇതിനിടയില്‍ സില്‍വര്‍ലൈന്‍ കൂടി വന്നാല്‍ നെല്‍ക്കൃഷി പൂര്‍ണമായും തുടച്ചു നീക്കപ്പെടുമെന്നാണ് കര്‍ഷകരുടെ ആശങ്ക.  

പാടശേഖരങ്ങളിലെ വെള്ളം തടസമില്ലാതെ സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത്തരം വലിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴാണ് പാടശേഖരങ്ങളെ കീറിമുറിച്ചും മണ്ണിട്ടുയര്‍ത്തിയും കെ റെയില്‍ വരുന്നത്. കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുകയും നെല്‍പ്പാടങ്ങള്‍ തരിശായി മാറുകയും ചെയ്യുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സില്‍വര്‍ലൈന്‍ പാതയേറെയും കടന്നുപോകുന്നത് നെല്‍കൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്. പാടങ്ങളില്‍ ഭൂമി അധികം നഷ്ടമാക്കാതെ ബീമുകള്‍ സ്ഥാപിച്ച് ഫ്‌ളൈ ഓവറായാണ് പാത നിര്‍മിക്കുകയെന്ന് കെ റെയില്‍ അധികൃതര്‍ പറയുമ്പോഴും ഏറ്റെടുക്കുന്ന ഭൂമി നികത്തുന്നതോടെ ബാക്കിവരുന്ന സ്ഥലം കൃഷിയോഗ്യമല്ലാതാകും. കെ റെയില്‍ പദ്ധതി നടപ്പായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്.  685.01 ഹെക്ടറിലായി 10.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കെ റെയിലിനുവേണ്ടി കല്ലിട്ട പല പാടശേഖരങ്ങളിലും  വേനല്‍മഴയില്‍ വെള്ളം നിറഞ്ഞു. നെല്ല് വീണു. ഇത് ഒരു സൂചനയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

കോട്ടയത്തെ തിരുവാര്‍പ്പില്‍  കൊയ്തിട്ട നെല്ല് കളത്തില്‍നിന്നും കയറ്റാന്‍ കഴിയാത്തത് ഇരട്ടി ദുരിതമാണ്. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ പാടശേഖങ്ങളിലെ  നെല്‍ക്കൃഷി ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.  കേരളത്തില്‍ നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പോലും കൃത്യമായി ലഭിക്കുന്നില്ല.  

കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്നും എസ്ഡിആര്‍എഫ് ഫണ്ടിലേക്ക് തുക അനുവദിക്കുകയും അത് ജില്ലാ കളക്ടര്‍മാരുടെ അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് ലഭിക്കുകയുമാണ് പതിവ്. കഴിഞ്ഞ പുഞ്ചകൃഷിക്കാലത്ത് അപ്പര്‍കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ചയുണ്ടാവുകയും വെള്ളപ്പൊക്കം മൂലം നെല്ലു കൊയ്യാന്‍ സാധിക്കാതെ നശിച്ചു പോകുകയും ചെയ്തിരുന്നു. ഇതിന് ഇന്‍ഷൂറന്‍സ് തുകയും കൂടാതെ ഹെക്ടര്‍ ഒന്നിന് 12,500 രൂപ നിരക്കില്‍ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നുള്ള തുകയും ലഭിക്കേണ്ടതാണ്. ഇതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ജില്ലാ കളക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.  

അതേ സമയം ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്‌ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന പ്രഖ്യാപനം അടുത്തിടെ കൃഷിമന്ത്രി നടത്തിയിരുന്നു. കൃഷിനാശത്തിനു പുറമെ കൃഷിഭൂമി പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്.  

നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൃഷിവകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ കര്‍ഷകരെ സഹായിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ സഹായങ്ങളോ കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.  

കൃഷിനാശത്തിനു പോലും കൃത്യമായ നഷ്ടപരിഹാരം നല്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കെ. റെയിലിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന്  നാട്ടുകാരും ചോദിക്കുന്നു.

Tags: farmerകേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

പുതിയ വാര്‍ത്തകള്‍

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.