ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇതുവരെ മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടില്ലാത്ത തരം മോഡലിലാകും കാര്‍ നിരത്തില്‍ ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇ.വി മേഘല കൂടുതല്‍ വളര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും മാരുതിയും ഇതിന് മുന്‍കൈ എടുക്കുന്നത്.
27പിഎല്‍ എന്നറിയപ്പെടുന്ന സ്കേറ്റ്ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്യുവി പ്രവത്തിക്കുന്നത്. ഇത് ടൊയോട്ടയുടെ 40പിഎല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇതിന് ഏകദേശം 4.3 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവും 2.7 മീറ്റര്‍ വീല്‍ബേസ് നീളവും ഉണ്ടാകും. ഉയര്‍ന്ന പ്രാദേശിക ഉള്ളടക്കവും ബാറ്ററി സോഴ്സിംഗും കാണും. ഏകദേശം 13 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില.
ഇത് അടുത്തിടെ ഫെയ്സ്ലിഫ്റ്റ് പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമായ എംജി സഡ് എസ് ഇലക്ട്രിക്കിന്റെ വലിപ്പത്തിന് അടുത്തായിരിക്കുമെന്നതും ടൊയോട്ടയുടെ നേട്ടമാകും. ടൊയോട്ടയും മാരുതിയും മിഡ്-സൈസ് ഇലക്ട്രിക് എസ്യുവിയെ മത്സരാധിഷ്ഠിത വില നിര്‍ണയത്തില്‍ അവതരിപ്പിക്കുന്നതിനു പുറമെ അതിലും പ്രധാനമായി ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യും. യഥാര്‍ഥ റോഡ് സാഹചര്യങ്ങളിലും ഉയര്‍ന്ന റേഞ്ച് നല്കാന് ഈ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി ഇലക്ട്രിക് വാഹനം പ്രാപ്തമായിരിക്കും. ടൊയോട്ട ബാഡ്ജിലും മാരുതി ബാഡ്ജിലും എത്തുന്ന രണ്ട് ആവര്‍ത്തനങ്ങളും ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റില്‍ നിന്ന് ആഭ്യന്തര, വിദേശ വിപണികള്‍ക്കായി പുറത്തിറക്കും, വലിപ്പത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായി ക്രെറ്റയേക്കാള്‍ വലുതായിരിക്കും ഇവ.
ഒരു ഇലക്ട്രിക് സ്കേറ്റ്ബോര്‍ഡിന്റെ സാന്നിധ്യം ഒപ്റ്റിമല്‍ ബാറ്ററി പാക്കേജിംഗിനെ പ്രാപ്തമാക്കും. നീളമുള്ള വീല്‍ബേസ് കൂടുതല്‍ വിശാലമായ ക്യാബിന് നല്‍കും എന്നാണ് അര്‍ഥമാക്കുന്നത്. മോഡുലാര്‍ ലഠചഏഅ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സമര്‍പ്പിത ഇലക്ട്രിക് ക്രോസ്ഓവറായ യദ4തല്‍ നിന്ന് ടൊയോട്ട എസ്യുവിയുടെ ഡിസൈന്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് പൂര്‍ണ ചാര്‍ജില്‍ ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വലിയ 59 ബിഎച്ച്പി ബാറ്ററി പായ്ക്ക് 170 ബിഎച്ച്പി വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാവും വരിക. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ചായിരിക്കും ഈ മോഡല്‍ വാഗ്ദാനം ചെയ്യുക. ഇപ്പോള്‍ നിരത്തിലുള്ള കാറുകളെക്കാലും കൂടുതല്‍ ട്രെന്‍ഡി ക്ലാസിക്ക് ലുക്ക് ആയിരിക്കും ഇവയ്ക്ക്. ഏതൊക്കെ വെരിയന്റുകളില്‍ കാര്‍ ഇറക്കുമെന്നും ഇതുവരെ കമ്പനി പുറത്ത് വിട്ടിടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: