ന്യൂദല്‍ഹി: രാം നവമി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥിനിക്ക് ഇടത് വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂരമായ ആക്രമണം. പൂജയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ഉപവാസം നടത്തിയ ശേഷം രാം നവമി പൂജ നടക്കുന്ന കാവേരി ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന ദിവ്യയുടെ കൈകളില്‍ കുപ്പിച്ചില്ലുകൊണ്ടാണ് ഇടത് വിദ്യാര്‍ത്ഥി ഗുണ്ടകള്‍ പരിക്കേല്പിച്ചത്.
ദിവ്യയുടെ വീഡിയോ കാണാം
ജെഎന്‍യു വിദ്യാര്‍ത്ഥി ദിവ്യ പറയുന്നു: “പൊടുന്നനെ ചില ഇടതുവിദ്യാര്‍ത്ഥികള്‍ കുതിച്ചെത്തി ഞങ്ങളെ ആക്രമിക്കുകയായിരുന്നു.എന്തിനാണ് അവര്‍ ഞങ്ങളെ ആക്രമിക്കുന്നതെന്ന് മനസ്സിലായില്ല”- ദിവ്യ പറഞ്ഞു. കുപ്പി പൊട്ടിച്ച ആ ചില്ലുകൊണ്ട് കൈകളില്‍ പരിക്കേല്‍പ്പിച്ചതായും ദിവ്യ പറയുന്നു. ഹവനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിക്കാണ് ദിവ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. മാത്രമല്ല, എസ്എഫ് ഐ, എ ഐഎസ്എ വിദ്യാര്‍ത്ഥി ഗുണ്ടകള്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞതായും ദിവ്യ ആരോപിക്കുന്നു. പൂജയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തെറിവിളിയും ആക്രമണവും.
രാം നവമി പൂജയില്‍ പങ്കെടുത്ത അംഗവൈകല്യമുള്ള ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റു. ‘എന്നെ തല്ലരുതെന്ന് ഞാന്‍ അവരോട് കേണപേക്ഷിച്ചു. പക്ഷെ അവര്‍ കേട്ടില്ല.’- അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥി പറയുന്നു. കാവേരി ഹോസ്റ്റലിലെ പൂജ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആ വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കുവെച്ച് ബിജെപി കാര്യകര്‍ത്തയായ പ്രീതി ഗാന്ധി കുറിച്ചു: ‘രാം നവമി പൂജയില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരനുമൊത്ത് മടങ്ങുകയായിരുന്ന അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയെ വരെ ക്രൂരമായി ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. അവന്റെ വസ്ത്രങ്ങള്‍ കീറിപ്പറിച്ചു’
അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ കാണാം
ഇടത് ഗുണ്ടാനേതാവ് കല്ലെറിയുന്നത് കയ്യോടെ പിടികൂടുന്ന വീഡിയോ
ഇടത് ഗുണ്ടകളാണ് രാം നവമി പൂജ സംഘടിപ്പിച്ചവര്‍ക്കെതിരെ കല്ലെറിഞ്ഞത്. എസ് എഫ് ഐ നേതാവ് ഹരേന്ദ്ര ശേഷ്മ (ഓറഞ്ച് ടീ ഷര്‍്ട്ട്) കല്ലെറിയുന്നതിന്രെ വീഡിയോ മുകളില്‍
എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രകടനം കാണാം
ഇടത് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ശേഷം എബിവിപി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: