തക്കല/കന്യാകുമാരി: പള്ളിക്കമ്മറ്റിയുടെ എതിര്‍പ്പുകാരണം കുളച്ചല്‍ യുദ്ധസ്മാരകത്തില്‍ ജനങ്ങളെ പ്രവേശിപ്പിക്കാതെ തമിഴ്നാട് ഭരണകൂടം. വേലുത്തമ്പി ദളവ അനുസ്മരണത്തിന്റെ ഭാഗമായി സ്മാരകത്തില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചന പോലീസ് തടഞ്ഞു. മതപരമായ പ്രശ്നങ്ങള്‍ നിലനില്ക്കുന്നതാനാലാണ് പരിപാടി വിലക്കിയതെന്നാണ് പോലീസിന്റെ പക്ഷം. എന്നാല്‍ സ്മാരകത്തിന്റെ കവാടത്തില്‍ ദേവസഹായം പിള്ളയുടെ ഫഌക്സ് സ്ഥാപിച്ച് പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ് പള്ളിക്കമ്മറ്റി.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ‘വേലുത്തമ്പി ദളവ വീരാഹുതിദിന’ ആചരണഭാഗമായാണ് യുദ്ധ സ്മാരകത്തില്‍ പരിപാടി സംഘടിപ്പിച്ചത്. സ്മാരകത്തില്‍ നിന്നും പകരുന്ന ദീപം ദളവയുടെ ജന്മദേശമായ തലക്കുളത്ത് തയാറാക്കിയ വേദിയില്‍ എത്തിക്കുന്ന തരത്തിലാണ് കാര്യപരിപാടി തയാറാക്കിയത്. എന്നാല്‍ പള്ളിക്കമ്മറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് യുദ്ധസ്മാരകത്തിലേയ്ക്ക് കടത്തിവിടാതെ തടയുകയായിരുന്നു.
പോലീസ് തടഞ്ഞതോടെ ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ യുദ്ധസ്മാരകത്തിന്റെ മുന്നില്‍ പ്രതിഷേധിച്ചു. ഐഎംകെ നേതാവ് അര്ജുന് സമ്പത്ത് സ്മാരക കവാടത്തില്‍ നിന്നും ദീപം തെളിയിച്ച് ഹിന്ദു ധര്‍മ പരിഷദ് പ്രതിനിധികളായ അഡ്വ. കൃഷ്ണരാജ് , എം.ഗോപാല്‍ എന്നിവര്‍ക്ക് കൈമാറി. തുടര്‍ന്ന് ദീപം വഹിച്ചുള്ള യാത്ര വേദിയൊരുക്കിയിരിക്കുന്ന തലക്കുളത്തേയ്ക്ക് തിരിക്കുകയായിരുന്നു.
തലക്കുളത്ത് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഹിന്ദു ധര്‍മ്മ പരിഷദ് പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹിന്ദുമഹാ സമ്മേളനം കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. ഹിന്ദു മക്കള്‍ കക്ഷി നാതാവ് അര്ജുന് സമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ചിതറാല്‍ രാജേഷ്, വിവിധ സമുദായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം പ്രിയദര്‍ശിനി ഹാള്‍ കാംപസിലാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ നാല് ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുക്കുന്ന 16 സെമിനാറുകളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: