കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ഗുണ്ട വടിവാള്‍ ഉണ്ണിയുടെ മകന് രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് സംശയം. പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഗ്രീൻ നെറ്റ് വലിച്ചു കെട്ടിയിരുന്നു. ഇതിനകത്താണ് ഒരാള്‍ കിടക്കുന്നതായി ഇന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയര്‍ന്നത്.
നിർമാണ സാമഗ്രികളോട് ചേർന്നാണ് മൃതദേഹം കിടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: