മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ജനപ്രീതി റഷ്യക്കാര്‍ക്കിടയില്‍ ഉയരുന്നതായി പഠനം. ഉക്രൈനെ ആക്രമിക്കുന്നതിന് തൊട്ടു മുന്‍പ് പുടിന്റെ ജനപ്രീതി 64.3 ശതമാനമായിരുന്നു. ഇപ്പോഴത് 78.9 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
റഷ്യയിലെ പൊതുജനാഭിപ്രായത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രം (വിടീസ്അയോം) എന്ന സ്ഥാപനമാണ് ഈയിടെ സര്‍വ്വേ നടത്തിയത്. ഇപ്പോള്‍ നടത്തിയ സര്‍വ്വേയില്‍ 78.9 ശത്മാനം പേര് അഭിപ്രായപ്പെട്ടത് പുടിന്റെ നടപടിയെ അനുകൂലിക്കുന്നു എന്നാണ്. അതുപോലെ ഉക്രൈന് ആക്രമണത്തെ എതിര്‍ക്കുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. 24.4 ശതമാനത്തില്‍ നിന്നും അത് 12.9 ശതമാനത്തിലേക്ക് താഴ്ന്നു.
വിടീസ്അയോം ദിവസേന റഷ്യയുടെ എല്ലാ മേഖലകളില്‍ നിന്നുമായി 1600 പേരുടെ പ്രതികരണം രേഖപ്പെടുത്തും. ഒരാഴ്ച കഴിയുമ്പോള്‍ അതിന്റെ ഫലം പുറത്തുവിടും. ഇപ്പോള്‍ വന്ന ഫലം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെയുള്ള സര്‍വ്വേ ഫലമാണ്.
നേരത്തെ മോസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലെവാഡ സെന്ററും ഒരു സര്‍വ്വേ നടത്തിയിരുന്നു. 2017 സെപ്തംബറെ അപേക്ഷിച്ച് പുടിന്റെ ജനപ്രീതി ഏറെ ഉയര്ന്നിരിക്കുകയാണെന്നായിരുന്നു ഈ സര്‍വ്വേ ഫലം. നേരത്തെ ക്രൈമിയ പ്രദേശത്തെ ഉക്രൈനില്‍ നിന്നും അടര്‍ത്തിമാറ്റി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത സമയത്തും പുടിന്റെ ജനപ്രീതി വര്‍ധിച്ചതായി 2014ല്‍ സര്‍വ്വേ നടത്തിയപ്പോഴും ലെവാഡ കണ്ടെത്തിയിരുന്നു.
റഷ്യക്കാര്‍ ഭയം മൂലം സത്യം പുറത്തുപറയാത്തവരെന്ന പ്രചാരണം വിമതര്‍ നടത്തുന്നതാണെന്ന് ലെവാഡ കേന്ദ്രം ഡയറക്ടര്‍ ലെവ് ഗുഡ്കോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: