കൊച്ചി :നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന നിര്‍ണ്ണയത്തിലാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന് എന്നിവര്‍ക്ക് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവ് നീക്കാന്‍ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി. വര്‍ഗീസ് ആണെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും അഡ്വ. ഫിലിപ്പ് അഭിഭാഷകന്റെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും, താന്‍ പിടിക്കപ്പെട്ടാല്‍ ഇത് അന്വേഷണ സംഘത്തിന്റെ കയ്യിലെത്തിയാല്‍ തെളിവാകുമെന്ന് ഫിലിപ്പ് പറഞ്ഞതായും സായി അറിയിച്ചു. തെളിവ് നശിപ്പിക്കാന്‍ തന്റെ ഭാര്യയുടെ ഐ മാക്കും ഉപയോഗിച്ചിരുന്നു. അതാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കല്‍ ഉള്ളതെന്നും സായിയുടെ മൊഴിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഫോണില്‍ നിന്നും നീക്കിയത് കേസിലെ സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ല.
ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്സാപ്പില്‍ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്സാപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു പലതും. കോടതിയില്‍ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാന്‍ പറഞ്ഞു.
ഫോണില്‍ പള്‍സര്‍ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണില്‍ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെന്‍ഡ്രൈവിലാണ് വിവരങ്ങള്‍ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോള്‍ താന്‍ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകര്‍ ഉറപ്പ് നല്കി. അന്വേഷണം വന്നപ്പോള്‍ മാറിനില്ക്കാന് സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കര്‍ പറയുന്നു.
അതേസമയം നടി നല്കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു സാക്ഷികളെ സ്വാധീനിച്ച് കൂറ് മാറ്റി എന്നീ ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: