ന്യൂദല്‍ഹി: ബോളിവുഡ് നടി സോനം കപൂറിന്റെ വീട്ടില്‍ മോഷണം. സോനത്തിന്റെയും ഭര്‍ത്താവിന്റെയും ഡല്‍ഹിയിലെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. 2.4 കോടി വില വരുന്ന ആഭരണങ്ങളും പണവും മോഷണം പോയതായാണ് വിവരം.
ദല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വീട്ടില്‍ ഫെബ്രുവരി 11നാണ് കവര്‍ച്ച നടന്നതായി വീട്ടുകാര്‍ മനസ്സിലാക്കിയത്. കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍ പെട്ടതോടെ സോനവും ഭര്‍ത്താവും ഫെബ്രുവരി 23ന് പോലീസില്‍ പരാതി നല്കി. നിലവില്‍ ഭര്‍ത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് സോനം കപൂര്‍ കഴിയുന്നത്. ആനന്ദ് അഹൂജയുടെ മാതാപിതാക്കളായ ഹരീഷ് അഹൂജ, പ്രിയ ആഹൂജ, മുത്തശ്ശി സര്‍ള അഹൂജ എന്നിവരാണ് താമസിക്കുന്നത്.
തുഗ്ലക്ക് റോഡിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെ വീട്ടിലെ 25 ഓളം സ്റ്റാഫുകളെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: