‘ബോലോ തഖ്ബീര് അള്ളാഹു അഖ്ബര്‍’ എന്ന് വിളിച്ചുകൊണ്ട് മലബാറിലെ മാപ്പിളമാരിലെ ജിഹാദികള്‍ ഇരകളാക്കപ്പെട്ട ഹിന്ദുക്കളുടെമേല്‍ നരഹത്യയുടെ ചുടലനൃത്തമാണാടിയത്. ഇരകളുടെ അമ്മമാരെയും സഹോദരിമാരെയും ഭാര്യമാരെയും മക്കളെയും പിടിച്ചെടുത്തു; ചെറുത്തുനിന്നവരെ മാനംകെടുത്തി, കൊന്നുതള്ളി. ഇരകളുടെ മണ്ണും പൊന്നും പണവും വേട്ടക്കാര്‍ ആര്‍ത്തിയോടെ വെട്ടിപ്പിടിച്ചു. പക്ഷേ, ആ ചുടലക്കളത്തില് തീ എരിഞ്ഞടങ്ങും മുമ്പുതന്നെ അങ്ങോട്ട് നിയോഗിക്കപ്പെട്ട ഹിന്ദുക്കളായ നേപ്പാളി ഗൂര്ഖാവീരന്മാര് ‘ഹരഹര മഹാദേവാ’ എന്ന ധാര്‍മ്മികതയുടെ മഹാരണമന്ത്രം മുഴക്കിക്കൊണ്ട് സായുധരായി പോരാട്ടത്തിനിറങ്ങിയതോടെ മലബാര്‍ മാപ്പിളമാരിലെ വേട്ടമൃഗങ്ങളൊട്ടുമിക്കവരും ഇല്ലായ്മ ചെയ്യപ്പെട്ടു.
മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ട ഹൈന്ദവ സഹോദരന്മാരുടെ ശരീരങ്ങള്‍ക്കൊപ്പം കിണറ്റിലേക്ക് ജീവനോടെ എടുത്തെറിയപ്പെട്ട ദാമു ഉയര്ന്നിറങ്ങിവന്നു. ബലിദാനികളുടെ പുണ്യശരീരങ്ങളില് ചവുട്ടിക്കയറിയതില് സ്വയം വേദനിച്ച യുവദാമുവിന്റെ ഉള്ളിലേക്ക് വീരസാവര്‍ക്കര്‍ എന്ന ആഖ്യായികാകാരന്‍ നല്കുന്ന സാന്ത്വനസന്ദേശം ആഖ്യായികയില്‍ വേറിട്ടു നില്ക്കുന്നു: ”തലയറ്റ ബലിദാനികളുടെ തോളില്‍ ചവിട്ടി, പതനഗര്ത്തത്തില് നിന്ന് ഒരു രാഷ്ട്രത്തിന് സ്വന്തം ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് പുറത്തു കടക്കാം. മരണത്തിന്റെ ഇരുട്ടില്‍ നിന്നും പുനര്‍ജീവനത്തിന്റെ ഉദയഗിരിയിലേക്ക് മുന്നേറണമെങ്കില്‍ ഏതു രാഷ്ട്രത്തിനും സ്വന്തം ശിരസ്സ് ബലിയര്‍പ്പിച്ച ധീരരുടെ ശവക്കൂമ്പാരത്തെ സാക്ഷിയാക്കേണ്ടിവരും.”
വേട്ടയാടപ്പെട്ടവരായും വേട്ടയാടിയവരായും ആഖ്യായികയില്‍ അവതരിപ്പിക്കപ്പെട്ടവരെല്ലാം കഥാവശേഷരായിക്കഴിഞ്ഞിട്ടും സാവര്‍ക്കര്‍ ജീവിതം ബാക്കിയുള്ളവരായി രേഖപ്പെടുത്തിയ മൂന്നു പേരില്‍ തീയ യുവധീരന് ദാമുവിനെ കൂടാതെ പീഡനത്തിരയായ ഒരു പറയ യുവതി മാലതിയും. മാപ്പിളമാരുടെ മതവെറിയെ ചെറുത്തു നിന്നതിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെട്ട മാനവികതയുടെ പ്രതിരൂപമായ ഒരു വൃദ്ധ മുസ്ലീമും ഉണ്ടായിരുന്നു.
വിനായക ദാമോദര്‍ സാവര്‍ക്കറെ ഇത്തരം ഒരു സര്‍ഗസൃഷ്ടിക്ക് പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു? അതിനുത്തരം അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്: നാട്ടിലെവിടെയെങ്കിലും നട്ടാപ്പാതിരായ്ക്ക് ഒരു തീ പിടുത്തം ഉണ്ടായെന്നിരിക്കട്ടെ. മനപ്പൂര്‍വ്വം ആ തീയില്‍ എണ്ണയൊഴിക്കുന്നത് മഹാപാപമാണ്. അതുപോലെ തന്നെയാണ് അതിനോട് മുഖം തിരിക്കുന്നതും തീ പിടിച്ചിട്ടേയില്ലായെന്ന് ഭാവിക്കുന്നതും എല്ലാ തരത്തിലും ഹാനികരമാണ്… ആരുടെയും ഉറക്കം കെടുത്താതിരിക്കാന്‍ വേണ്ടിയാണെങ്കിലും ‘തീ പിടിച്ചേ, ഓടിക്കോ’ എന്ന് നിലവിളിച്ചില്ലെന്നിരിക്കട്ടെ… അത് സമൂഹത്തോട് ചെയ്യുന്ന അപരാധം തന്നെയാണ്.” ഈ വാക്കുകളിലൂടെയാണ് സാവര്‍ക്കര്‍ ആഖ്യായികയുടെ ആമുഖം ആരംഭിക്കുന്നത്. ഹിന്ദുസമൂഹത്തിന് നേരെ നടന്ന നരനായാട്ടിന്റെ വസ്തുതകള്‍ വ്യക്തമാക്കേണ്ടത് പിന്നീടൊരിക്കലും അങ്ങനെയൊന്ന് ആവര്‍ത്തിക്കാതിരിക്കാനും, സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ തളരാതിരിക്കുവാനും അനിവാര്യമായിരുന്നു. അത്തരം ഒരു ഉള്ബോദ്ധ്യമാണ് സാവര്‍ക്കരുടെ തൂലികയ്ക്ക് ചാലകശക്തിയായത്.
‘ക്രൂരമുഹമ്മദര്‍ ഏറനാട്ടില്‍’ വേട്ടയാടിയ, ഇരകളില്‍ ബാക്കിയായവരില്‍ നിന്നും കണ്ടും കേട്ടുമാണ് കുമാരനാശാന് ദുരവസ്ഥയ്ക്ക് കാവ്യരൂപം നല്കിയതെങ്കില് അന്നും രത്നഗിരിയില്‍ ബ്രിട്ടീഷ് തടവിലായിരുന്ന സാവര്‍ക്കര്‍ക്ക് അത്തരം ഒരു നേര്ക്കാഴ്ചയ്ക്കുപോലും അവസരം ലഭ്യമായിയുന്നില്ല. എന്നിട്ടും മലബാറിന്റെ മുറിവേറ്റ ഹൃദയം ആ തുലികയെ ചലിപ്പിച്ചപ്പോള്‍ അടയാളപ്പെടുത്തപ്പെട്ട അക്ഷരങ്ങളില്‍ നേരറിവിന്റെ നെറിവുണ്ടായിരുന്നു; തെളിമയുണ്ടായിരുന്നു. ജാതിയുടെ പേരില്‍ വേര്‍തിരിക്കപ്പെട്ട സമാജമാണ് കടന്നാക്രമിക്കാന്‍ വന്നവര്‍ക്ക് കയറിക്കൂടുവാന്‍ ഇടം നല്‍കിയതെന്നത് സാവര്‍ക്കറുടെ ആഖ്യായികയുടെ പ്രധാന പ്രമേയമായി മാറി.
ആഖ്യായികയില്‍ സന്ദര്‍ഭത്തിന് ശരിക്കും യോജിക്കും വിധത്തില്‍ സാവര്‍ക്കര്‍ ഒരു പ്രധാന കഥാപാത്രമായ സുമതിയെന്ന ബ്രാഹ്മണ കന്യകയെക്കൊണ്ട്, ആ കുട്ടിയുടെ അച്ഛനായ സാത്വിക ബ്രാഹ്മണനായ ഹരിഹര ശാസ്ത്രിയോട് ഒരു ചോദ്യം ചോദിപ്പിക്കുന്നുണ്ട്. കമ്പു വിദ്വാനാണെന്ന് അച്ഛന് തന്നെ പല പ്രാവശ്യം പറഞ്ഞ് സുമതി കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ആ കമ്പുവിനെ തന്റെയിടത്തേക്ക് വിളിച്ചു കയറ്റിയാല്‍ നമ്പൂതിരിമാരെല്ലാം കൂടി എന്നെ ഓടിക്കുമെന്നതുകൊണ്ട് ഞാനവന്റെയടുത്തേക്ക് പോകാമെന്ന് ഹരിഹര ശാസ്ത്രി പറഞ്ഞപ്പോളാണ് ”ഇത് ശരിയാണോ അച്ഛാ? നമ്പൂതിരിമാരുടെ താമസ സ്ഥലങ്ങള്‍ക്കടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന നായ്ക്കളേക്കാളും പാമ്പുകളേക്കാളുമേറെ വൃത്തികെട്ടവരും മോശക്കാരുമാണോ ഈ തീയ്യര്‍?” എന്നതായിയുന്നു സുമതി ഉയര്‍ത്തിയ ചോദ്യം.
അതേ കമ്പുവാണ്, ഹരിഹര ശാസ്ത്രിക്ക്, മാപ്പിളമാരില്‍ നിന്ന് ഹിന്ദുക്കളുടെ നേരെ, ഖിലാഫത്തിന്റെ മറവില്‍ ഉണ്ടാകാനിടയുള്ള ആക്രമണ സാദ്ധ്യതകള്‍ വിശദീകരിച്ചു കൊടുത്തത്. അവരൊന്നിച്ചാണ് ഹിന്ദുസമാജത്തെ സംഘടിപ്പിച്ച് പ്രതിരോധത്തിനുള്ള ഒരുക്കത്തിനായി ഇറങ്ങിത്തിരിച്ചതും.കമ്പുവില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഹിന്ദുധര്‍മ്മ സംരക്ഷണത്തിന്റെ പോര്‍മുഖത്തേക്ക് ധീരപോരാളിയായി ദാമു സ്വയം സമര്‍പ്പിച്ചത്.
അഹിംസയുടെ അപ്രായോഗിക രീതിശാസ്ത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുകൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചതിക്കപ്പെട്ട ഹിന്ദു, മലബാറില്‍ നരനായാട്ടിന് ഇരയായപ്പോള്‍, പ്രതികരണശേഷി ഇല്ലാതെ ചാകാന്‍ സ്വയം ചാപ്പകുത്തിയവരായി മാറിയ ഗതികെട്ട സാഹചര്യം സംജാതമായത്. ഉയരേണ്ട പൗരുഷത്തിനുപകരം ഒരു സമൂഹം ഷണ്ഡത്വം സ്വയം സ്വീകരിക്കുന്നതു കണ്ട സാവര്‍ക്കര്‍, ബ്രിട്ടീഷ് തടവില്‍ (രത്നഗിരിയില്‍) തുടരുകയായിരുന്നെങ്കിലും, നിശ്ശബ്ദനാകാന്‍ തനിക്ക് മനസ്സില്ലായെന്നുതന്നെ നിശ്ചയിച്ചുറച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സനാതന സംസ്കൃതിയുടെ ആത്മാവുള്‍ക്കൊണ്ട ‘ഹിന്ദുത്വം’ ദേശീയതയുടെ ചാലകശക്തിയാകണം എന്ന സന്ദേശം സമാജത്തിനു നല്കി; ‘എസ്സെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകം ലോകത്തിന് സമര്‍പ്പിച്ചു. അതേ കാലത്തുതന്നെ മാപ്പിളക്കലാപത്തില്‍ മലബാറില്‍ വേട്ടയാടപ്പെട്ട, വെട്ടിമൂടപ്പെട്ട, ബലാത്സംഗം ചെയ്യപ്പെട്ട, കൊള്ളയടിക്കപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി ‘മാപ്പിളഃ മുഝേ ഇസ്മേം ക്യാ’ (മാപ്പിള! അതിനെനിക്കെന്താ?) എന്ന ആഖ്യായികയ്ക്കും സാവര്‍ക്കരുടെ തൂലിക ജന്മം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: