ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം മാത്രമല്ല, ഒരു രാമായണ സർവ്വകലാശാലയും വരുന്നു. 21 ഏക്കർ ഭൂമിയിൽ ഉയരുന്ന ഈ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബീഹാറിലും മറ്റൊരു രാമായണ്‍ സര്‍വ്വകലാശാലയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതാണ് ലോകത്തിലെ ആദ്യ രാമായണ സര്‍വ്വകലാശാല എന്നാണ് ബീഹാര്‍ അവകാശപ്പെടുന്നത്.
യോഗി സർക്കാരിന്റെ 100 ദിവസത്തെ കർമപദ്ധതിയില്‍ ഏറെ മുന്‍ഗണനയുള്ള പദ്ധതിയാണ് രാമായണ സര്‍വ്വകലാശാല. മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് രാമായണ സർവ്വകലാശാല. ഇവിടെയും രാമായണത്തെക്കുറിച്ചുള്ള വിവിധ കോഴ്‌സുകളായിരിക്കും മുഖ്യം. ആറ് മാസത്തെ ഉപനിഷത്ത്, വേദങ്ങള്‍, ഭഗവദ്ഗീത എന്നീ കോഴ്‌സുകളും ആരംഭിക്കും. രാമയണത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമായിരിക്കും സര്‍വ്വകലാശാലയും മുഖ്യലക്ഷ്യം. ഒപ്പം ഇന്ത്യയില്‍ നിലവിലുള്ള രാമായണത്തിന്റെ വിവിധ ഭാഷ്യങ്ങളും പഠനവിഷയമാകും.
അടുത്ത് 100 ദിവസത്തിനുള്ളില്‍ സര്‍വ്വകലാശാല പൂര്‍ത്തിയാക്കുമെന്ന് മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി സാംസ്കാരിക വകുപ്പ് ധാരണാപത്രം ഒപ്പുവെക്കുമെന്ന് യുപി ടൂറിസം, സാംസ്കാരിക മന്ത്രി ജയ് വീര്‍ സിംഗ് പറഞ്ഞു. രാമായണ സർവകലാശാലയുടെ കരട് പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു.
10 ഗ്രന്ഥങ്ങൾ രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയയുടെ കീഴിൽ അയോധ്യാ ശോധ് സൻസ്ഥാന്റെ കീഴിൽ പ്രസിദ്ധീകരിക്കുമെന്നും മുകേഷ് മേഷ്‌റാം അറിയിച്ചു. ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും പല വശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നണ് ഇതിന്റെ ലക്ഷ്യം.
ഇത് കൂടാതെ സംസ്ഥാന ലളിതകലാ അക്കാദമിയിൽ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ദ ആർട്‌സിന്റെ പദ്ധതിക്ക് കീഴിൽ മാനുസ്‌ക്രിപ്റ്റ് റിസോഴ്‌സ് കേന്ദ്രവും സ്ഥാപിക്കും. ഇതിനു പുറമെ യോഗി സര്‍ക്കാരിന്റെ മറ്റ് രണ്ട് പദ്ധതികളാണ് ഒരു ഗോത്ര വര്‍ഗ്ഗ മ്യൂസിയവും കബീര്‍ അക്കാദമിയും. ഇത് വൈകാതെ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: