പറ്റ്ന: ബീഹാറിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി വിജയിച്ചു.
ആകെയുള്ള 24 സീറ്റുകളില്‍ 13 സീറ്റുകള്‍ എന്‍ഡിഎ വിജയിച്ചു കഴിഞ്ഞു. ബിജെപിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ജെഡിയുവും ചേര്‍ന്നതാണ് ബീഹാറിലെ എന്‍ഡിഎ മുന്നണി. 13 സീറ്റുകളില്‍ എട്ടെണ്ണം ബിജെപി വിജയിച്ചപ്പോള്‍ ജെഡിയു അഞ്ചിടത്ത് വിജയിച്ചു.
അതേ സമയം ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് നേതൃത്വം നല്കുന്ന ആര്‍ജെഡി അഞ്ച് സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് ഒരു സീറ്റാണ്. സ്വതന്ത്രര്‍ നാല് സീറ്റുകളില്‍ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: