കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷിഭവന് സമാന്തരമായി സിപിഎം, സിപിഐ കര്‍ഷക സംഘടനകളുടെ ഭരണത്തിലേക്കുള്ള ആദ്യപടിയാണ്. നിലവില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതാത് പഞ്ചായത്തിലെ കൃഷിഭവന്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാല്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി രൂപീകരിക്കുന്ന ഒരു കമ്മിറ്റിയുടെ അധികാര പരിധിയിലേക്ക് കൃഷിഭവന്റെ പ്രവര്‍ത്തനം ചുരുങ്ങുന്നു.
പഞ്ചായത്ത് തല കമ്മിറ്റിയും വാര്‍ഡ് തല കമ്മിറ്റിയുമാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരമൊരു ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്റെ പ്രവര്‍ത്തനം നോക്കുകുത്തിയാകും. സിപിഎം, സിപിഐ എന്നിവരുടെ കര്‍ഷക സംഘടനകളെ കുത്തിനിറച്ച് കമ്മിറ്റി രൂപീകരിക്കാനാണ് പദ്ധതി. കൃഷിഭവനില്‍ നിന്നും ആനുകൂല്യം ലഭിക്കണമെങ്കിലും പാട്ടക്കരാറോ സ്വന്തമായി ഭൂമിയോ ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റിയില്‍ അംഗമാകാം. ആര്‍ക്കൊക്കെ ആനുകൂല്യം നല്‍കണമെന്ന് ഈ സമിതിയാകും തീരുമാനിക്കുക.
സ്വഭാവികമായും സിപിഎം, സിപിഐ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമാകും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മാത്രമല്ല ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന പഞ്ചായത്തില്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ ഉപയോഗിച്ച് സിപിഎം ശ്രമിക്കും. പദ്ധതിയുടെ പേരും വാഗ്ദാനങ്ങളുമൊക്കെ മനോഹരമാണെങ്കിലും എല്ലാ മേഖലകളിലും സമഗ്രമായ ആധിപത്യം നേടാനുള്ള സിപിഎമ്മിന്റെ ആസുത്രിത നീക്കക്കിന്റെ ഭാഗമാണ് ഇതൊക്കെ.
സാധാരണക്കാരായ കര്‍ഷകര്‍ ആനുകൂല്യത്തിന് വേണ്ടി ഇടതുപക്ഷ നേതാക്കളുടെ മുമ്പില്‍ ചെല്ലേണ്ടി വരും. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുടെ നടത്തിപ്പില്‍ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാരിനെ ഉഭയന്ന് ആരും പുറത്ത് പറയുന്നില്ല. പദ്ധതിയെ അല്ല എതിര്‍ക്കുന്നത് പദ്ധതിയുടെ നടത്തിപ്പിലെ ഗൂഢാലോചനയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: