ന്യൂദല്‍ഹി: ദേശീയ നാവിക ദിനത്തില്‍ ഇന്ത്യയുടെ മഹത്തായ സമുദ്രചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സമുദ്രമേഖലയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8 വര്‍ഷമായി സാമ്പത്തിക വളര്‍ച്ചയ്ക്കും ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമായ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പുതിയ വിപണികളിലേക്ക് പ്രവേശനം ലഭിക്കുന്നത്തിന് ജലപാതകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഈ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതികളും നടപ്പാക്കി. സമുദ്ര പരിസ്ഥിതി വ്യവസ്ഥയും വൈവിധ്യവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മതിയായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: