തിരുവനന്തപുരം: ബിജെപി സ്ഥാപനദിനമായ നാളെ(ഏപ്രില്‍ 6ന്) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന ജില്ലാമണ്ഡലപഞ്ചായത്ത് ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഒത്തുചേരും.
പ്രധാനമന്ത്രിയുടെ പ്രസംഗം കാണാന്‍ എല്ലാ സ്ഥലത്തും വലിയ സ്ക്രീനുകളുണ്ടാകും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തി പരിപാടിയില്‍ പങ്കെടുക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രന് പറഞ്ഞു. നാളെ മുതല്‍ ഏപ്രില്‍ 20വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്ര-പദ്ധതികളെ കുറിച്ചുള്ള ക്യാമ്പയിനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: