ന്യൂദല്‍ഹി: വിനയ് മോഹന്‍ ക്വാത്രയെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിംഗ്ലയില് നിന്ന് മെയ് ഒന്നിന് അദ്ദേഹം ചുമതലയേറ്റെടുക്കും. നിലവില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡറാണ് ക്വാത്ര. 1988 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനായ ക്വാത്ര മുമ്പ് വാഷിംഗ്ടണ്‍, ഡിസി, ബെയ്ജിംഗ് എന്നിവിടങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015 ഒക്ടോബര്‍ മുതല്‍ 2017 ആഗസ്ത് വരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2017 ആഗസ്ത് മുതല്‍ 2020 ഫെബ്രുവരി വരെ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് നേപ്പാളിലെ ഇന്ത്യന്‍ അംബാസഡറായത്.
2013 ജൂലൈ മുതല്‍ 2015 ഒക്ടോബര്‍ വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിംഗ് ആന്റ് റിസര്‍ച്ച് വിഭാഗത്തിന്റെ തലവനായും വിദേശകാര്യ മന്ത്രാലയത്തിന്റെ അമേരിക്കസ് ഡിവിഷന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: