തിരുവനന്തപുരം: കേരളത്തിലെ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്നുള്ള യു.എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അമേരിക്കയിലെ വിദ്യാഭ്യാസ, ഗവേഷണ, എക്സ്ചേഞ്ച് അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ദേശാതിര്‍ത്തികളെയും മാനിക്കുന്ന സ്വതന്ത്രവും, സുതാര്യവും, സുരക്ഷിതവും, സമൃദ്ധവുമായ ഇന്ഡോപസഫിക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ ഉയര്‍ത്തി കാണിക്കുവാന്‍ കോണ്‍സുല്‍ ജനറല്‍ റേവിന് ഈ അവസരം ഉപയോഗിച്ചു. യുെ്രെകനിന് നേരെയുള്ള റഷ്യയുടെ യുദ്ധത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ആഗോള സമാധാനത്തിന് എതിരെ ഭീഷണി ഉയരുന്നതും ചൂണ്ടിക്കാട്ടിയ കോണ്‍സുല്‍ ജനറല്‍ റേവിന് യുെ്രെകന് ജനതയോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം അടിവരയിട്ട് പറഞ്ഞു.
തിരുവന്തപുരത്തെത്തിയ കോണ്‍സുല്‍ ജനറല്‍ റേവിന് മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് കൊച്ചിയിലെത്തിയ കോണ്‍സുല്‍ ജനറല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അവിടെ കൂടിക്കാഴ്ച്ച നടത്തി.
കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ‘പര്‍സ്യൂട് ഓഫ് എക്സലന്‍സ്’ പ്രഭാഷണ പരമ്പരയുടെ ഭാഗമായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച കോണ്‍സുല്‍ ജനറല്‍ റേവിന് പൊതു മൂല്യങ്ങളെക്കുറിച്ചും ഉരുത്തിരിഞ്ഞു വരുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയും യുെ്രെകന് വിഷയത്തില്‍ യു.എസ്. ഗവണ്മെന്റിന്റെ നിലപാട് ഊന്നിപ്പറയുകയും ചെയ്തു: ‘റഷ്യന്‍ പ്രസിഡന്റ് പുടിന് ഈ യുദ്ധം അവസാനിപ്പിക്കണം, അക്രമം അവസാനിപ്പിക്കണം, യുെ്രെകനിയന്‍ പ്രദേശത്ത് നിന്ന് റഷ്യയുടെ സേനയെ നീക്കം ചെയ്യണം, നയതന്ത്രത്തിന്റെ പാത സ്വീകരിക്കണം.’
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സന്ദര്‍ശിച്ച കോണ്‍സുല്‍ ജനറല്‍ റേവിന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചുമായി (സി.പി.പി. ആര്.) അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ (കുഫോസ്) കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെക്കുറിച്ച് മനസിലാക്കിയ കോണ്‍സുല്‍ ജനറല്‍ ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗങ്ങളിലെ യു.എസ്. പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുകയും നിയമവിരുദ്ധവും, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും, അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരെ പോരാടുന്ന യു.എസ്. പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു.
‘ക്ളീന്‍ എനര്‍ജി’ പ്രോത്സാഹിപ്പിക്കുകയെന്ന യു.എസ്.ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് ആലപ്പുഴയിലെ തവണക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ ഫെറിയില്‍ ‘നവ്ആള്ട് ബോട്ട്സ്’ കമ്പനി സി.ഇ.ഒയും യു.എസ്. ഗവണ്മെന്റ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ളതുമായ സന്ദിത് തണ്ടാശ്ശേരിയോടൊപ്പം യാത്ര ചെയ്തു. കേരള സംസ്ഥാന ഗതാഗത വകുപ്പിന് വേണ്ടിയാണ് സന്ദിത് നയിക്കുന്ന ‘നവ്ആള്ട് ബോട്ട്സ്’ സൗരോര്‍ജ്ജ ഫെറി രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്.
തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം, ഫോര്‍ട്ട് കൊച്ചിയിലെ വാസ്കോ ഡ ഗാമ സ്ക്വയര്‍ എന്നീ ഇടങ്ങള്‍ സന്ദര്‍ശിച്ച കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അഭിനന്ദിച്ചു. മത സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിന് യു.എസ്. സര്‍ക്കാരിന്റെ പ്രതിബദ്ധത കൊച്ചിയിലെ കടവുംഭാഗം സിനഗോഗ് സന്ദര്‍ശിക്കവെ ജൂഡിത്ത് റേവിന് എടുത്തു പറഞ്ഞു. യു.എസ്. ഗവണ്മെന്റ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ള ജി. വിജയരാഘവന് തിരുവനന്തപുരത്ത് സ്ഥാപിച്ച സ്ഥാപനമായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസബിലിറ്റിസ് റീഹാബിലിറ്റേഷന്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനും അവര്‍ സന്ദര്‍ശിച്ചു. ഓട്ടിസം ഉള്ള നിരവധി കുട്ടികളുടെ ജീവിതം രൂപാന്തരപ്പെടുത്തുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രചോദനമാത്മകമാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് അഭിപ്രായപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: