അനില്‍ ആറന്മുള
ഹൂസ്റ്റന്‍: മാര്‍ച്ച് 26ന് ഹൂസ്റ്റനിലെ കെഎച്ച്എന്‍എ ശുഭാരംഭം അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനികണ്വന്ഷന് തന്നെയായി മാറി. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒഴുകിയെത്തിയവരാല്‍ സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഹാള്‍ നിറഞ്ഞു കവിഞ്ഞു. 800 ല്‍ അധികം ആളുകള്‍ പങ്കെടുത്ത ഒരു ശുഭാരംഭം കെഎച്ച്എന്‍എയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
12ാ മത് കണ്വന്ഷന് ശുഭാരംഭത്തിന് 12 അമ്മമാര്‍ ഭദ്രദീപം തെളിയിച്ചതോടെ തുടക്കം കുറിച്ചു. കെഎച്ച്എന്‍എയുടെ അഭിമാന ചുവടുവയ്പായ ‘മൈഥിലി മാ’ ചെയര്പേഴ്സന് പൊന്നുപിള്ള ആദ്യത്തെ തിരി തെളിയിച്ചു തുടര്‍ന്ന് 11 അമ്മമാരും. ആതിര സുരേഷ് ആലപിച്ച പ്രാര്‍ത്ഥനയ്ക്കു ശേഷം അരിസോണ കണ്‍വന്‍ഷനില്‍ നിന്നും പ്രസിഡന്റ ജി.കെ. പിള്ള ഏറ്റുവാങ്ങിയ ധ്വജം സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീമതി പൊടിയമ്മ പിള്ളയില്‍ നിന്നും സ്വീകരിച്ച് സദസ്സിന് സമര്‍പ്പിച്ച് ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍ ബഹു. അസീം ആര് മഹാജന് ശുഭാരംഭം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടന്, സംവിധായകന്, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ രമേഷ് പിഷാരടി യുവനടി അനുശ്രീ എന്നിവര്‍ ചടങ്ങിനു സാക്ഷിയായി.
ചെണ്ടമേളം, താലപ്പൊലിയും ഉള്‍പ്പടെയുള്ള ഘോഷ.ാത്രയോടെയാണ് അതിഥികളെ സ്വീകരിച്ചത്. ഘോഷയാത്രയും പരിപാടികളും പ്രസിഡന്റ് ജി.കെ. പിള്ള, കണ്വന്ഷന് ചെയര്മാന് രഞ്ജിത് പിള്ള വൈസ് പ്രസിഡന്റ് ഷാനവാസ്, എക്സി ക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ ബാഹുലേയന് രാഘവന്, ജോയിന്റ് സെക്രട്ടറി ഉണ്ണി മണപ്പുറത്ത്, ജോ. ട്രഷറര്‍ വിനോദ് വാസുദേവന്‍, ട്രസ്റ്റി ചെയര്മാന് ഡോ. രാംദാസ് പിള്ള, വൈസ് ചെയര്മാന് സോമരാജന് നായര്‍, മാധവന് നായര്‍, കണ്വെന്ഷന് ജനറല്‍ കണ്‍വീനര്‍ അശോകന് കേശവന്, രേഷ്മ വിനോദ്, സുബിന് കുമാരന്, ദിലീപ് ശശിധരകുരുക്കള്, പ്രകാശന് ദിവാകരന്, സുരേന്ദ്രന് കളത്തില്‍താഴെ, ശശിധരന് പിള്ള, മുരളി കേശവന്, അനിത മധു, ഗിരിജ ബാബു, ലക്ഷ്മി, അജിത, മിനി എന്നിവര്‍ നേതൃത്വം നല്കി.
ഹ്യൂസ്റ്റണ്‍ ഗേള്‍സ് അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെയാണ് പരിപാടികള്‍ക്ക് ആരംഭമായത്. ഓറിയന്റേഷന്‍ കമ്മിറ്റി ചെയര്മാന് ദിലീപ് ശശിധര കുരുക്കള്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്നാണ് അമ്മമാരുടെ ഭദ്രദീപം കൊളുത്തല്‍ ചടങ്ങു നടന്നത്. കെ എച് എന്‍ എ യുടെ അഭിമാന കാല്‍വെയ്പ്പായ അമ്മമാരെ സംരക്ഷിക്കല്‍ എന്ന ആശയവുമായി മുന്നോട്ടുവച്ച ‘മൈഥിലി മാ’ എന്ന പരിപാടിയെ കുറിച്ച് ശ്രീലേഖ ഉണ്ണി, ആതിര സുരേഷ് എന്നിവര്‍ വിവരിച്ചു.
കെഎച്എന്‍എ ശുഭാരംഭത്തിനു കുളത്തൂര്‍ അദ്വൈതാശ്രമം ആചാര്യന് ചിദാനന്ദപുരി സ്വാമികള്‍, ചേങ്കോട്ടുകോണം ആശ്രമാചാര്യന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ശിവഗിരി മഠാധിപതി ച്ചിദാന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സൂം വഴി ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രസിഡന്റ് ജി.കെ. പിള്ള അടുത്തവര്‍ഷം നടക്കുന്ന കണ്‍വെന്‍ഷന്റെ പ്രത്യേകതകളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെയും കുറിച്ച് സംസാരിച്ചു. സംഘടനയുടെ കെട്ടുറപ്പും പ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേ ക്കെത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുമെന്നു പിന്നീട് പ്രസംഗിച്ച മുന്‍ പ്രസിഡന്റും ട്രസ്റ്റി ചെയര്‍മാനുമായ ഡോ. രാംദാസ് പിള്ള പറഞ്ഞു.
കെഎച്എന്എയ്ക്കു മലയാളം സംസ്കൃതം തുടങ്ങിയ ഭാഷകള്‍ കുട്ടികളിലെക്കെത്തിക്കുന്നതിനായി യൂണിവേഴ്സിറ്റിയുടെ പരിപാടികളെക്കുറിച്ചു ഡോ. ദര്‍ശന മനെയ്ത് സംസാരിച്ചു. ഇന്ന് ഓസ്റ്റിന്‍ കാമ്പസില്‍ നിലനില്‍ക്കുന്ന മലയാളം, സംസ്കൃതം ഡിപാര്‍ട്മെന്റുകള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ കെഎച്എന്‍എ പോലെയുള്ള സംഘടനകളുടെയും അമേരിക്കയിലെ മലയാളികളുടെയും സഹായം അനിവാര്യമാണെന്ന് ഡോ. ദര്‍ശന അഭ്യര്‍ഥിച്ചു. കെഎച്എന്‍എയുടെ എല്ലാപരിപാടികള്‍ക്കും ഹ്യൂസ്റ്റണ്‍ ശ്രീനാരായണ മിഷെന്റെ എല്ലാ പിന്തുണയും പ്രസിഡണ്ട് ശ്രി അനിയന് തയ്യില്‍ വാഗ്ദാനം നല്കി.
തുടര്‍ന്ന് അടുത്തവര്‍ഷം നടത്താനുദ്ദേശിക്കുന്ന ലോക ഹിന്ദു ഉച്ചകോടിയെ കുറിച്ചു ശ്രി മാധവന് നായര്‍ (ന്യൂജേഴ്സി), സുനിത റെഡ്ഡി (ലോസ് അഞ്ചെലസ്), എച് കോര്‍ എന്ന പരിപാടിയെ കുറിച്ച് ഡോ. ബിജു പിള്ള, വേദിക് യൂണിവേഴ്സിറ്റി രൂപീകരിക്കുന്നതിനെകുറിച്ച് ഡോ. ഉണ്ണികൃഷ്ണന് തമ്പി (ന്യൂയോര്‍ക്), ടെംപിള്‍ ബോര്‍ഡ് പരിപാടിയെകുറിച്ചു ആതിര സുരേഷ് (കാലിഫോര്‍ണിയ), യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് സഞ്ജീവ് പിള്ള, ജയശ്രീ, സൂര്യജിത് എന്നിവര്‍ യുവ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ മെഗാ സ്പോണ്സര് രാജേഷ് വര്‍ഗീസിന് രമേഷ് പിഷാരടി ഫലകം നല്കി ആദരിച്ചു.
യുവജനോത്സവത്തെ വെല്ലുന്ന കലാപരിപാടികളാണ് ശുഭാരംഭം സന്ധ്യയില്‍ അരങ്ങേറിയത്. ഡോ. കല ഷാഹിയും സംഘവും (വാഷിംഗ്ടണ്‍ ഡിസി) ശാസ്ത്രീയ നൃത്തവും, സോബിയ സുധീപ് (അറ്റ്ലാന്റ), രശ്മി സുരേന്ദ്രന്, നിഖിത, നിവേദ അനൂപ്, റിതിക നായര്‍, അമേയ വിമല്‍, മീനാക്ഷി നായര്‍, ലിപ്സ വിജയ്, ദിവ്യ, ലക്ഷ്മി ഗോപിനാഥ്, ഗൗരി, ശ്രീലക്ഷ്മി, നിധി നവീന്‍, നേഹ സുഭാഷ്, അദ്യ വിനോദ്, മേഘ തുടങ്ങിയവര്‍ വിവിധ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. മധു ചേരിക്കല്‍, സൂര്യജിത്, ആര്യമന് ഇളയിടം, വേണുനാഥ് മനോജ് എന്നിവര്‍ ഗാനവും ആലപിച്ചു. അതിനുശേഷം രമേശ് പിഷാരടിയും അനുശ്രീയും ചേര്‍ന്ന് നടത്തിയ ചോദ്യോത്തരവേളയിലൂടെ പുരോഗമിച്ച ചിരിയരങ് സദസ്സിനു നവ്യാനുഭവം പകര്‍ന്നു.
കെഎച്എന്‍എ ജോയിന്റ് സെക്രട്ടറി ഉണ്ണി മണപ്പുറത് നന്ദിപ്രകാശനം നടത്തി. ഗോപിനാഥ കുറുപ്പ്, ഡോ. നിഷ നായര്‍, ജി.കെ. നായര്‍ (ന്യൂയോര്‍ക്), ഡോ. കലാ ഷാഹി, സുനിതാ റെഡ്ഢി, ഡോ. ബിജു പിള്ള, സുചി വാസവന്, ശ്രീജിത് ശ്രീനിവാസന്, ബാബു തിരുവല്ല, സൂര്യജിത് സുഭാഷിതന്‍, ഡയസ് ദാമോദരന്‍, സുരേന്ദ്രന് കളത്തില്‍ താഴെ, മുരളി കേശവന്, ഗോപകുമാര്‍ ഭാസ്കരന്, ശശിധരന് പിള്ള അനിതാ മധു, ഗിരിജാ ബാബു, വസന്താ അശോകന് തുടങ്ങി ഒട്ടേറെ പേര് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അനില്‍ ആറന്മുള, രേഷ്മ വിനോദ്, നിഖില്‍ (സാന്‍ അന്റോണിയോ) എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: