Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാല് മാസമായി മണ്ണെണ്ണ സബ്‌സിഡിയില്ല; സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നു

2015-16ല്‍ ലിറ്ററിന് 50 രൂപ മണ്ണെണ്ണ വിലയുണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്സിഡിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വില കൂടിയിട്ടും സബ്സിഡി കൂട്ടാന്‍ തയ്യാറാകുന്നില്ല. ഉള്ള സബ്‌സിഡി തന്നെ മാസങ്ങളുടെ കുടിശ്ശികയാണ്. നേരത്തെ സബ്സിഡി മത്സ്യഫെഡ് വഴി മാസാമാസം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സബ്സിഡി തുക മത്സ്യഫെഡില്‍ നിന്നെടുത്തുമാറ്റി ഫിഷറീസ് വകുപ്പു വഴിയാണ് നല്‍കുന്നത്.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Apr 4, 2022, 08:37 am IST
inKerala

ആലപ്പുഴ: മണ്ണെണ്ണയ്‌ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച സബ്‌സിഡി തുക പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നു. നിലവില്‍ നാല് മാസത്തെ സബ്‌സിഡി തുക കുടിശ്ശികയാണ്.  

2015-16ല്‍ ലിറ്ററിന് 50 രൂപ മണ്ണെണ്ണ വിലയുണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്സിഡിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വില കൂടിയിട്ടും സബ്സിഡി കൂട്ടാന്‍ തയ്യാറാകുന്നില്ല. ഉള്ള സബ്‌സിഡി തന്നെ മാസങ്ങളുടെ കുടിശ്ശികയാണ്. നേരത്തെ സബ്സിഡി മത്സ്യഫെഡ് വഴി മാസാമാസം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സബ്സിഡി തുക മത്സ്യഫെഡില്‍ നിന്നെടുത്തുമാറ്റി ഫിഷറീസ് വകുപ്പു വഴിയാണ് നല്‍കുന്നത്. 2021-22 ലെ ബജറ്റില്‍ മണ്ണെണ്ണ 25 രൂപ നിരക്കില്‍ നല്‍കുന്നതിന് 60 കോടി രൂപ വകയിരുത്തിയിരുന്നു എങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യാനങ്ങളുടെ എണ്ണം കുറച്ച് കാണിച്ച് മണ്ണെണ്ണ വളരെ പരിമിതമായി നല്‍കുന്ന അവസ്ഥയാണ്. 2015 ല്‍ മണ്ണെണ്ണ പെര്‍മിറ്റിനുള്ള സംയുക്ത പരിശോധന നടത്തിയപ്പോള്‍ 19902 എന്‍ജിന് പെര്‍മിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും 17727 എന്‍ജിനാണ് പെര്‍മിറ്റ് അനുവദിച്ചത്. എന്നാല്‍ ആറു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ പരിശോധിച്ചതു കേവലം 14556 എന്‍ജിനാണ്.  

അതിന്റെ പെര്‍മിറ്റ് പോലും ഇതു വരെ ലഭിക്കാത്തതിനാല്‍ മണ്ണെണ്ണ വിതരണവും നടക്കുന്നില്ല. 2015ല്‍ പരിശോധന നടത്തിയപ്പോള്‍ 15 വര്‍ഷം വരെ കാലപ്പഴക്കമുള്ള എന്‍ജിന് പെര്‍മിറ്റ് അനുവദിക്കുകയുണ്ടായി. എന്നാല്‍ ഇത്തവണ പരിശോധന നടത്തിയപ്പോള്‍ എന്‍ജിന്റെ കാലപ്പഴക്കം പത്ത് വര്‍ഷമായി നിജപ്പെടുത്തിയതിനാല്‍ അര്‍ഹതയുള്ള നിരവധി തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായി. നേരത്തെ ഇന്‍ ബോര്‍ഡ് വള്ളങ്ങളുടെ രണ്ട് കാരിയര്‍ വള്ളങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു എങ്കില്‍ ഇപ്പോള്‍ കാരിയര്‍ വള്ളങ്ങളുടെ എണ്ണം ഒന്നായി കുറച്ചതു മൂലം അര്‍ഹതയുള്ള നിരവധി തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത അവസ്ഥയാണ്.  

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുന്‍പ് മണ്ണെണ്ണ  ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 9.9 എച്ച്പി എഞ്ചിന് 129 ലിറ്ററും 15 എച്ച്പി എന്‍ജിന് 136 ലിറ്ററും 25 എച്ച്പി എന്‍ജിന് 180 ലിറ്ററും ലിറ്ററിന് 13 രൂപ വിലയ്‌ക്ക് വരെ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 59 രൂപ വിലയ്‌ക്ക് പ്രതിമാസം 45 ലിറ്റര്‍ വരെ മണ്ണെണ്ണയാണ് ലഭിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍മത്സ്യത്തൊഴിലാളികള്‍സബ്‌സിഡിKerosene
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Kerala

പഴി കേന്ദ്രത്തിന് ഇരിക്കട്ടെ! സമയത്ത് ഏറ്റെടുക്കാതെ റേഷന്‍ മണ്ണെണ്ണ വിഹിതം പാഴാക്കി സംസ്ഥാനം

Kerala

ഇനി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം; ഉത്തരവിറക്കി സർക്കാർ, ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റേഷൻ വ്യാപാരികൾ

Kerala

മണ്ണെണ്ണ വിഹിതം കുറച്ചത് സംസ്ഥാന സര്‍ക്കാരിന്‌റെ അലംഭാവം, പഴിയോ കേന്ദ്രസര്‍ക്കാരിനും

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.