സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് സദ്‌സന്താനങ്ങളെ നല്‍കി അനുഗ്രഹിക്കുന്ന ദേവിയാണ് മേച്ചേരിയിലെ ചൈതന്യമൂര്‍ത്തിയായ യക്ഷി അമ്മ. നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് തത്തിയൂരിലുള്ള മേച്ചേരി യക്ഷി അമ്മയുടെ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ച് പ്രസാദം സേവിച്ചാല്‍ അനപത്യ ദുഃഖത്തിന് ശമനം ഉറപ്പ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പോലും വിസ്മയിപ്പിക്കുന്നതാണ്. ഇടംകൈയില്‍ കുഞ്ഞും വലംകൈയില്‍ ശൂലവുമായാണ് പ്രധാനമൂര്‍ത്തിയായ യക്ഷിയമ്മയുള്ളത്. പ്രതിഷ്ഠയ്‌ക്കു പിറകിലായി ഉഗ്രരൂപിണിയായ ദേവിയുടെ ചുമര്‍ചിത്രം കാണാം. ഏറെനേരം ചിത്രത്തില്‍ നോക്കി നില്‍ക്കാനാവില്ലെന്നതാണ് വര്‍ഷങ്ങള്‍ പഴമുള്ള, പച്ചിലച്ചാറിലെഴുതിയ ചിത്രത്തിന്റെ പ്രത്യേകത.
ദേവിയുടെ മഹിമയറിഞ്ഞ് ദര്‍ശനത്തിനായി കേരളത്തിനു പുറത്തു നിന്നു പോലും ധാരാളം ദമ്പതികളെത്താറുണ്ട്. മേച്ചേരി തറവാട്ടിലെ മഹാമാന്ത്രികനായിരുന്ന കാരണവരാണ് ദേവിയെ കുടിയിരുത്തിയതെന്നാണ് വിശ്വാസം. മാസത്തിലൊരിക്കല്‍, കുമാരകോവിലിലും മേലാംകോട് യക്ഷി അമ്മ ക്ഷേത്രത്തിലും പത്‌നീസമേതനായി ദര്‍ശനം നടത്തിയിരുന്ന കാരണവര്‍, തന്റെയൊപ്പം തറവാട്ടിലേക്ക് പോന്നാല്‍ തെക്കത് പണികഴിച്ച് യഥാവിധി കുടിയിരുത്താമെന്ന് ദേവിയോട് പറഞ്ഞതായാണ് ക്ഷേത്ര ഐതിഹ്യത്തിലുള്ളത്. പിന്നീട്, ദേവീ ചൈതന്യം തറവാട്ടില്‍ എത്തിയതായി തിരിച്ചറിഞ്ഞ കാരണവര്‍ ചെറിയൊരു ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തുകയായിരുന്നു. ഇപ്പോഴും ഈ കുടുംബപരമ്പരയിലും നാട്ടിലും സന്തതികളില്ലാത്ത ഒരു വീടു പോലുമില്ല.
ഗണപതി ഭഗവാനാണ് ഉപപ്രതിഷ്ഠ. കന്നിമൂലയില്‍ ഏഴു മരങ്ങള്‍ ഒന്നിച്ചു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരക്കൂട്ടത്തിനു ചുവട്ടിലായി നാഗരുടെ പ്രതിഷ്ഠയുമുണ്ട്. വടക്കു പടിഞ്ഞാറായി മന്ത്രമൂര്‍ത്തിയേയും വടക്കുകിഴക്കായി മാടന്‍തമ്പുരാനേയും പൂജിച്ചു വരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലും കറുത്തവാവിനും ആയില്യം നാളിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ പതിവാണ്. ക്ഷേത്രത്തില്‍ ബന്ധപ്പെടാന്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക: