വത്തിക്കാന്‍: കാനഡയിലെ കത്തോലിക്കാ സ്കൂളുകളില്‍ കുട്ടികളെ മതം മാറ്റിയും അവിടുത്തെ തദ്ദേശീയ ഗോത്രവര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിയ കുറ്റത്തിന് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പ. വത്തിക്കാനിലെത്തിയ തദ്ദേശീയ ഗോത്രവര്‍ഗ്ഗ സംഘടനാ പ്രതിനിധികളുടെ മുന്നിലായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാത്തോലിക്ക പള്ളിയും സ്കൂളും ചേര്‍ന്ന് ചെയ്ത വംശഹത്യാകുറ്റത്തിന് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചത്.
ഒന്നരലക്ഷം കുട്ടികളെ പിടിച്ചുകൊണ്ടുപോയ കത്തോലിക്കാസഭ
1863-1998 കാലഘട്ടത്തിലായിരുന്നു ആരോപണവിധേയമായ സംഭവം. കാനഡയിലെ ഇനൂയിറ്റ്, മെറ്റിസ് എന്നീ തദ്ദേശീയരായ ജനവിഭാഗത്തില്‍പ്പെട്ട ഒന്നരലക്ഷത്തോളം കുട്ടികളെ അവരുടെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന് പള്ളിവക ഹോസ്റ്റലോടുകൂടിയ സ്കൂളുകളില്‍ താമസിച്ച് അവരുടെ കത്തോലിക്കരാക്കുകയായിരുന്നു. ഈ ഒന്നരലക്ഷത്തില്‍ നല്ലൊരു വിഭാഗം കുട്ടികളും അവരുടെ വീടുകളിലേക്ക് മടങ്ങിച്ചെന്നില്ല. ചിലര്‍ ഓടി രക്ഷപ്പെട്ടു. ചില സ്കൂളില്‍ തന്നെ മരിച്ചു.
മതം മാറിയില്ലെങ്കില്‍ പീഢനം, ബലാത്സംഗം
പോഷകാഹാരക്കുറവ്, പല തരം പീഢനങ്ങള്‍, ബലാത്സംഗം- ഇതെല്ലാം കുട്ടികള്‍ അനുഭവിക്കേണ്ടിവന്നു.സ്വന്തം സംസ്കാരത്തില്‍ നിന്നും മാറാന്‍ മടികാട്ടിയ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളെ മതം മാറ്റാന്‍ ശാരീരികവും മാനസികവുമായ പീഢനവും നല്കി. ആ കുട്ടികള്‍ക്ക് അവരുടെ സംസ്കാരം പ്രകടിപ്പിക്കാനോ ശീലങ്ങള്‍ പുലര്‍ത്താനോ അനുവദിച്ചില്ല. അവരുടെ ഭാഷ പറയാന്‍ പോലും അനുവദിച്ചില്ല. ഇതിനെ അതിജീവിച്ചവരുടെ ഉള്ളില്‍ ഇന്നും തേങ്ങലോടെ ആ പഴയ ലോകം ജീവിക്കുന്നു. പീഢനത്തിനിടയില്‍ മരിച്ചുപോയ കുട്ടികളെ മുഴുവന്‍ കൂട്ടത്തോടെ കുഴിമാടത്തില്‍ തള്ളുകയായിരുന്നു. കൂട്ടശ്മശാനങ്ങളാണ് ഈ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും കണ്ടെടുത്തത്. ഈ കുട്ടികളെ കാണാതായ കുട്ടികള്‍ എന്ന് മാത്രമാണ് സ്കൂള്‍ രജിസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
4100 കുട്ടികളുടെ ശവപ്പറമ്പ്
4,100 കൂട്ടികളെയാണ് സ്കൂള്‍ പറമ്പില്‍ തന്നെയുള്ള ശവപ്പറമ്പില്‍ അടക്കം ചെയ്തത്. ഇതില്‍ 215 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കാംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പരിസരത്ത് കണ്ടെടുത്തു. പല കുട്ടികളും മരിക്കുമ്പോള്‍ മൂന്ന് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. സാസ്കചെവാനില്‍ 2021 ജൂണ്‍ 24ന് 751 ശവക്കുഴികള്‍ കണ്ടെത്തി. പിന്നീട് ജൂലായ് 12ന് പെനെലകുറ്റില് 160 രേഖപ്പെടുത്താത്ത ശവമാടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കാനഡയിലെ കത്തോലിക്ക സഭ കഴിഞ്ഞ വര്‍ഷം മാപ്പപേക്ഷ നടത്തിയിരുന്നു.
ഈ സംഭവത്തില്‍ മാര്‍പ്പാപ്പ മാപ്പ് പറയുക, ഗോത്രവര്ഗ്ഗത്തിനുണ്ടായ നഷ്ടങ്ങള്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഗോത്രതലവന്മാര് വത്തിക്കാനിലെത്തിയത്. “സഭയിലെ അംഗങ്ങളില്‍ നിന്നുണ്ടായ നിഷ്ടുരമായ പെരുമാറ്റങ്ങള്‍ക്ക് ദൈവത്തോട് മാപ്പ് ചോദിക്കുന്നു. സംഭവങ്ങളില്‍ താന്‍ അഗാധമായി വേദനിക്കുന്നു. മാപ്പു പറഞ്ഞ കനേഡിയന്‍ ബിഷപ്പുമാര്‍ക്കൊപ്പം താനും ചേരുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.
ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ വിരുദ്ധമായിരുന്നു കത്തോലിക്കാസഭ
ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ക്ക് വിരുദ്ധമായിരുന്നു കത്തോലിക്ക പള്ളിയും സ്കൂളും പ്രവര്‍ത്തിച്ചതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. “ഇന്നത്തെ ഗോത്രവര്‍ഗ്ഗക്കാരെ കാണുമ്പോള്‍ അവരുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും സഹനങ്ങള്‍, ദുരിതങ്ങള്‍, വിവേചനങ്ങള്‍, ആക്ഷേപങ്ങള്‍, പ്രത്യേകിച്ചും സ്കൂളില്‍ അനുവഭിച്ചത് ഞാന്‍ കേള്‍ക്കുന്നു. വലിയ വേദനയോടെ ഈ കഥകള്‍ ഞാന്‍ ഹൃദയത്തില്‍ വഹിക്കുന്നു.”- മാര്‍പ്പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: