ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ വെബ്സൈറ്റ്‍ ഉള്‍പ്പെടെ ഉപയോഗിച്ച യുവാവിലെ ഹൈദരാബാദില്‍ പൊലീസ് പിടികൂടി. ഇയാള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്നുള്ള യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒട്ടേറെ വെബ്സൈറ്റുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വെബ്‌സൈറ്റുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
പല സമയത്തായി ഹൈദരാബാദും ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ ബന്ധപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് പൊലീസിനെ കൂടുതല്‍ ജാഗരൂകരാക്കുന്നത്. 2018ല്‍ രാജ്യത്ത് പലയിടങ്ങളിലായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഐഎസുമായി ബന്ധമുള്ള രണ്ട് പേരെ എൻഐഎ ഹൈദരാബാദിൽ നിന്നും പിടികൂടിയിരുന്നു. 2018ൽ ഐഎസിന്റെ നിർദേശപ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് യുവാക്കളെ ഹൈദരാബാദിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: