ഹോട്ടലില്‍ പോയി അപ്പവും മുട്ടക്കറിയും കഴിച്ച് ‘ബില്ല്’ കണ്ട് കൈപൊള്ളിയ സിപിഎം എല്‍എല്‍എ പി പി ചിത്തരിജ്ഞന്റെ പരാതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്നാണ് എംഎല്‍എ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലക്കയറ്റം സര്‍ക്കാരിന് തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഭരണകക്ഷി എംഎല്‍എയ്ക്ക് തന്നെ ഒരു ദുരനുഭവം ഉണ്ടായപ്പോഴാണ് അമിത വില വാര്‍ത്തയായതെന്ന് മാത്രം. അമിതവില പേടിച്ച് സാധരണക്കാര്‍ പലരും ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിലെ ഭക്ഷണത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
പാലപ്പം മുട്ടക്കറി മസാലയില്‍ പൊതിഞ്ഞത്…നാവില്‍ വെള്ളം വരുന്നൊരു രുചിക്കൂട്ടാണ് അപ്പവും മുട്ടയും. മൃദുലമായ പാല് അപ്പവും മുട്ടക്കറിയുടെ മസാലരുചിയും നാടന്‍ രുചികളില്‍ ഒന്നാമതാണ്. പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അപ്പം ചേരുവകള്‍
അരി – 2 കപ്പ്
ചോറ് – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
യീസ്റ്റ് – അര ടീസ്പൂണ്‍
പഞ്ചസാര – 2 ടീസ്പൂണ്‍
ചെറിയ ചൂടുവെള്ളം – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
തേങ്ങാപ്പാല്‍ – 1 കപ്പ്
പഞ്ചസാര – 5 ടേബിള്‍ സ്പൂണ്‍
അപ്പം തയാറാക്കുന്ന വിധം
നാലു മണിക്കൂര്‍ അരി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം നന്നായി അരച്ചെടുക്കണം, തേങ്ങചിരണ്ടിയതും ചോറും ഇതിലേക്ക് ചേര്‍ത്ത് അരച്ചെടുക്കാം. ഈസ്റ്റ്, പഞ്ചസാര, ചെറു ചൂടുവെള്ളവും ഈ കൂട്ടിലേക്ക് ചേര്‍ത്ത് യോജിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും തേങ്ങാപ്പാലും ചേര്‍ത്ത് അപ്പം തയാറാക്കാം.
മുട്ടക്കറി ചേരുവകള്‍
പുഴുങ്ങിയ മുട്ട – 6
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
സവോള ചെറുതായി അരിഞ്ഞത് – 6
കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – അര ലിറ്റര്‍
മുട്ടക്കറി തയാറാക്കുന്നത്
വെളിച്ചെണ്ണയില്‍ സവോള നന്നായി വഴറ്റി എടുക്കുക. സവോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടു ചേര്‍ത്ത് നന്നായി ഇളക്കാം. കറിവേപ്പിലയും ഉപ്പും ഈ കൂട്ടിലേക്ക് ചേര്‍ക്കാം, തേങ്ങാപ്പാലും ചേര്‍ത്തു തീ കുറച്ച് ചാറു കുറുക്കിയെടുക്കാം.ഇതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് അപ്പത്തിനൊപ്പം കഴിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: