കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും 1967ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ആണെന്ന് സിപിഐ ദൈ്വവാരികയായ നവയുഗം. സി പി ഐ ക്കെതിരെ സിപിഎം പ്രസിദ്ധീകരണമായ ചിന്തയില്‍ വന്ന ലേഖനത്തിന് നല്കിയ മറുപടിയിലാണ് രൂക്ഷവിമര്‍ശനം.
1967-ല്‍ എം.എന്‍ ഗോവിന്ദ3നായര്‍ക്കും ടി.വി. തോമസിനും എതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ സിപിഎം ആയിരുന്നു. ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്ന എംഎന്നിനെയും ടിവിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇഎംഎസിനെ നയിച്ച ചേതോവികാരം സിപിഐയെ ഇല്ലാതാക്കുക എന്നതായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങള്‍ മാത്രമാണെന്നും പ്രസ്ഥാനം പിളര്‍ന്നത് അനിവാര്യതയാണെന്നും സിപിഐ ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്നും അത് തനിയെ തകര്‍ന്നു കൊള്ളുമെന്നും ഇഎംഎസ് പ്രവചിച്ചിരുന്നു. എണ്‍പതുകളുടെ തുടക്കം മുതല്‍ സിപിഐ-സിപിഎം ഒരു മുന്നണിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള ആനുകൂല്യമൊന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ആവശ്യമില്ല-ലേഖനം തുടരുന്നു.
അച്യൂതമേനോന് തന്നെയാണ് കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി. അതുകൊണ്ടാണ് സി.അച്യൂതമേനോനെയും 1970-77ലെ ഭരണത്തെയും ചരിത്രത്തില്‍ നിന്ന് മായ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം സിപിഎം ഇപ്പോഴും നടത്തുന്നതെന്ന് ലേഖനം ആരോപിക്കുന്നു.സിപിഐ ഭരണ ത്തിലുണ്ടായിരുന്നപ്പോള് ബംഗാളിലെപോലെ കോര്‍പ്പറേറ്റ് സേവയ്ക്കുവേണ്ടി പോലീസ് സേനയ്ക്കൊപ്പം ചേര്‍ന്ന് നന്ദിഗ്രാമില്‍ അണിനിരന്ന ആയിരക്കണക്കിനാളുകളെ ആക്രമിച്ചിട്ടില്ല. 1965 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യം ധാരണയെന്ന പേരില്‍ ഐക്യം ഉണ്ടാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുകയും കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തതെന്നും ലേഖനത്തില്‍ വിവരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: