ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശനീശ്വരക്ഷേത്രങ്ങളാണ് മഹാരാഷ്ട്രയിലെ ശനിശിംഗ്നാപൂരും തമിഴ്നാട്ടിലെ തിരുനല്ലാറും. നമ്മുടെ കേരളത്തിലുമുണ്ട് ശനീശ്വര ചൈതന്യത്താല്‍ അനുഗൃഹീതമായ മൂന്ന് ക്ഷേത്രങ്ങള്‍. അവയിലൊന്നാണ് കോട്ടയം ജില്ലയില്‍ കുറുപ്പുന്തറയ്ക്കടുത്ത് ഓമല്ലൂര്‍ ഗ്രാമത്തിലുള്ള ശനീശ്വര ക്ഷേത്രം. നവഗ്രഹങ്ങളില്‍ ഈശ്വര പദവി കല്പിച്ചു കിട്ടിയ, സൂര്യഭഗവാനും ഛായാദേവിക്കും പുത്രനായി പിറന്ന ശനീശ്വരന്റെ ആരൂഢം.
ക്ഷേത്രങ്ങളിലെ പതിവു വഴിപാടുകളില്‍ നിന്ന് ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതാണ് ഛായാദാന വഴിപാട്. ശനീശ്വരന്റെ മാതൃനാമത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ വഴിപാട്. ഛായയെന്നാല് നിഴല്‍ അല്ലെങ്കില്‍ പ്രതിബിംബമെന്നാണ് വിവക്ഷ. ദോഷങ്ങളകലാനാണ് ഭക്തര്‍ ഛായാദാനം നടത്തുന്നത്. ഒരു ഉരുളിയില്‍ എള്ളെണ്ണയൊഴിച്ച് അതിലേക്ക് മുഖം പതിയുന്ന (ഛായ) വിധത്തില്‍ നോക്കി പ്രാര്‍ത്ഥിച്ച് വഴിപാടായി നല്കിയാല് എല്ലാ ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം. ശനിദോഷ ശമനത്തിനായി തൈലാഭിഷേകം, നീരാഞ്ജനം, നവഗ്രഹപൂജ മുതലായവയാണ് മറ്റു വഴിപാടുകള്‍. സൂര്യനോളം പ്രാധാന്യം നിക്ക് നമ്മുടെ പൂര്‍വികര്‍ കല്പ്പിച്ചിട്ടുണ്ട്.
പ്രസിദ്ധമായ ആദിത്യപുരം സൂര്യക്ഷേത്രത്തിനും വൈഷ്ണവ ഗണപതി പ്രതിഷ്ഠയുള്ള മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തിനും ഏറെ അകലെയല്ലാതെ, അഞ്ചോ ആറോ കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഓമല്ലൂര്‍ ശനീശ്വരക്ഷേത്രമുള്ളത്. ഓമല്ലൂരിലെ ദേവീ ക്ഷേത്രവും ഇതിനു സമീപമാണ്.
ശനിദോഷ പരിഹാരത്തിനായി ഈ സന്നിധിയില്‍ ആയിരങ്ങളാണ് എത്തുന്നത്. ബുധന്‍, ശനി ദിവസങ്ങളിലാണ് ഇവിടെ പൂജയുള്ളത്. നവഗ്രഹങ്ങളും ലക്ഷ്മീഗണപതിയും ഉപദേവതമാര്‍. 19 വര്‍ഷമാണ് ഒരു പുരുഷായുസ്സില്‍ ശനിക്ക് പ്രാമുഖ്യമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 29 ന് ശനിക്ക് സ്ഥാനമാറ്റമുണ്ട്. ഇന്നും നാളെയും ക്ഷേത്രത്തില്‍ ശനീശ്വരന് കലശാഭിഷേകം നടക്കും. ക്ഷേത്രവുമായി ബന്ധപ്പെടാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: