കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം പോലീസുകാരിയില്‍ നിന്ന് ഈടാക്കാനനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ അപ്പീൽ പോവുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യത ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആദ്യം നഷ്ട പരിഹാരം നല്‍കൂ എന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ സ്വീകരിച്ചത്. ഹർജി മധ്യവേനലവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് കോടതി നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിട്ടത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയ തോന്നയ്‌ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. ആരോപണ വിധേയായ പോലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.
സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: