തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവില്‍ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റിക്ഷയ്ക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായ ഹിന്ദുവിരുദ്ധ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരന്. സമരത്തിന്റെ അന്ന് തന്നെ അമ്പലത്തില്‍ പോയി മുത്തപ്പനെ തൊഴണം എന്ന് എന്താ ഇത്ര നിര്‍ബ്ബന്ധമെന്ന് ചന്ദ്രശേഖരന് ചോദിച്ചു. ഓട്ടോ റിക്ഷയില്‍ പോയ യുവതി കഴുത്തില്‍ ‘ഒരു പ്രത്യേക നിറത്തിലുള്ള’ ഷാള്‍ ധരിച്ചിരുന്നു. ആ ഷാള്‍ കണ്ടപ്പോഴേ ആപത്ശങ്കയുണ്ടായി എന്ന് ചന്ദ്രശേഖരന് പറയുന്നു. കാവി നിറത്തിലുള്ള ഷാള്‍ ആയിരുന്നു യാത്രക്കാരില്‍ ചിലര്‍ ധരിച്ചിരുന്നത്.
ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഹിന്ദുക്കള്‍ എന്ന് അമ്പലത്തില്‍ പോകണമെന്ന് എഐസിസി ആസ്ഥാനത്ത് നിന്നാണോ തീട്ടൂരം വരുന്നതെന്ന് ഒരാള്‍ ചോദിച്ചു. മസ്ജിദില്‍ വെള്ളിയാഴ്ച തന്നെ നിസ്കരിക്കണോ, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച തന്നെ കുര്‍ബാന കൂടാന്‍ പോകണോ എന്ന് ചോദിക്കാന്‍ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിച്ചു. ചന്ദ്രശേഖരന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: