തിരുവനന്തപുരം: സ്വയം താന്‍ ഉന്നത സ്ഥാനീയന്‍ എന്നു പറഞ്ഞ് ഏതെങ്കിലും നേതാവ് പത്രക്കുറിപ്പിറക്കുമോ. അല്പന്മാര്‍ അതിലപ്പുറവും ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം രാജ്യസഭാ കക്ഷിനേതാവുമായ ഏളമരം കരിം. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനിയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ലന്ന് എളമരം കരീം തന്നെ പ്രസ്താവന ഇറക്കിയിരിക്കുന്നു.
തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതിയുടെ പേരില്‍ സെക്രട്ടറി. എളമരം കരീം പ്രസ്താവന ഇറക്കിയത്. പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ ബിനു ജോണ്‍ ആക്ഷേപിച്ചു എന്നതാണ് കുറ്റം. പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളെ എളമരം കരിം ന്യായീകരിച്ചിരുന്നു. ഇതു സൂചിപ്പിച്ച് ‘അദ്ദേഹം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ബിനു ജോണ്‍ ചോദിച്ചിരുന്നു’. ഇതിനെയാണ് അപകീര്‍ത്തിപ്പെടുത്തലായി വ്യാഖ്യാനിക്കുന്നത്.
തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് ബിനു ജോണ്‍ തന്റെ മളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചതെന്നാണ് പത്രക്കുറിപ്പില്‍ എളമരം കരീം പറയുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എന്നുമൊക്കെ കരിം പറയുമ്പോള്‍ പിന്തുണയ്‌ക്കാന്‍ ഐ എന്‍ ടി യു സി നേതാവ് ആര്‍. ചന്ദ്രശേഖരനും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: