Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുധന്‍: മൗഢ്യത്തിലും നീചത്തിലും

ഗ്രഹങ്ങളും നക്ഷത്രങ്ങളും ശിഖി (കേതു) : അശ്വതി, മകം , മൂലം ശുക്രന്‍: ഭരണി, പൂരം, പൂരാടം രവി (ആദിത്യന്‍): കാര്‍ത്തിക, ഉത്രം, ഉത്രാടം ചന്ദ്രന്‍: രോഹിണി, അത്തം, തിരുവോണം കുജന്‍ (ചൊവ്വ): മകയിരം, ചിത്തിര, അവിട്ടം സര്‍പ്പന്‍(രാഹു): തിരുവാതിര, ചോതി, ചതയം ഗുരു (വ്യാഴം): പുണര്‍തം, വിശാഖം, പൂരുട്ടാതി മന്ദന്‍ (ശനി): പൂയം, അനിഴം, ഉത്രട്ടാതി ബുധന്‍: ആയില്യം, തൃക്കേട്ട, രേവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 06:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

സൂര്യനുമായി ഏറ്റവും സമീപത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹനിലയില്‍ സൂര്യന്‍ ഏതു രാശിയിലാണോ ഉള്ളത് ആ രാശിയിലോ തൊട്ടു മുന്‍പോ പിന്‍പോ ഉള്ള രാശിയിലോ ആയിട്ടാവും ബുധന്റെ സഞ്ചാരം. സൂര്യനുമായി ഇപ്രകാരം 12 ഡിഗ്രി അരികിലാവുമ്പോള്‍ ബുധന് മൗഢ്യം വരുന്നു. വര്‍ഷത്തില്‍ പലവട്ടം ബുധന് മൗഢ്യം സംഭവിക്കുന്നുണ്ട്. ഇക്കൊല്ലം മീനമാസം അഞ്ചാം തീയതി മുതല്‍ മേടമാസം ഒന്നാം തീയതി വരെ ബുധന്‍ മൗഢ്യത്തിലാണ്. ഗ്രഹങ്ങളുടെ ശക്തിയെ, സ്വാഭാവികബലത്തെ, നന്മ ചെയ്യുവാനുള്ള കഴിവിനെ ഒക്കെ മൗഢ്യം ഹനിക്കും. പകരം തിന്മ ചെയ്യാനും ക്ലേശങ്ങള്‍ സൃഷ്ടിക്കാനും കഴിവുണ്ടാവും.    

‘കൂനിന്മേല്‍ കുരു’ എന്ന പ്രയോഗത്തിന്റെ സ്വാരസ്യം നമുക്കറിയാം. അതുപോലൊരു ദുര്‍ഭഗതയിലും ദുരവസ്ഥയിലുമാണ് ബുധന്‍ ഇപ്പോള്‍. ബുധന് മീനം 10ാം തീയതി മുതല്‍ മീനം 25ാം തീയതി വരെ നീചസ്ഥിതിയും വന്നിരിക്കുന്നു. ഗ്രഹങ്ങളുടെ ബലം പല നിലയ്‌ക്കാണ്. ഉച്ചരാശിയില്‍ ബലം ഏറ്റവും ഉയര്‍ന്നതാവും. രാജപദവിപോലെ. നീചരാശിയില്‍ ഗ്രഹത്തിന് യാതൊരു ശക്തിയും കാണില്ല. തീര്‍ത്തും ദുര്‍ബലാവസ്ഥയാവും. കന്നി രാശിയാണ് ബുധന്റെ ഉച്ചരാശി. മീനം നീചരാശിയും. ഇപ്പോള്‍ ബുധന്‍ മീനം രാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി രണ്ടാഴ്ചക്കാലം നീചത്തില്‍, മീനരാശിയില്‍ തന്നെയാണ് ബുധന്‍. അപ്പോള്‍ ബുധന് മൗഢ്യം, നീചം എന്നീ രണ്ടു പതനങ്ങള്‍ ഒരുമിച്ചു സംഭവിച്ചിരിക്കുകയാണ് എന്നു കാണാം.    

വാക്ക്, എഴുത്ത്, ഗണിതം, ജ്യോതിഷം, വിദ്യാഭ്യാസം, പരീക്ഷ, ബന്ധുക്കള്‍, അദ്ധ്യാപനം, കായികമത്സരങ്ങള്‍, ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയെല്ലാം കാരകഗ്രഹമാണ് ബുധന്‍. ഈ വിഷയങ്ങള്‍ക്ക് കേവലമായ സത്ത ഇല്ലാത്തതിനാല്‍ അവയുമായി ബന്ധപ്പെടുന്ന മനുഷ്യര്‍ക്ക് ക്ലേശം വരുന്നു. ആ നിലയ്‌ക്കാവണം ബുധന്റെ നീചമൗഢ്യാദികളുടെ ഫലം നിര്‍ണയിക്കാന്‍.  

ആയില്യം, തൃക്കേട്ട, രേവതി എന്നിവ ബുധന്റെ നക്ഷത്രങ്ങള്‍. അതില്‍ ജനിച്ചവര്‍ക്ക് മാനസിക പിരിമുറുക്കം വരാം. കാര്യങ്ങള്‍ മന്ദഗതിയിലാവാം. ലക്ഷ്യത്തിലെത്താന്‍ ഇനിയും ഒരുപാട് തുഴയണമല്ലോ എന്ന വിഷാദം വരാം. ബന്ധുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാവാം. ആശയവിനിമയത്തില്‍ പാളിച്ച സംഭവിക്കാം. ചില കണക്കുകൂട്ടലുകള്‍ തെറ്റാം .    

മിഥുനം, കന്നി (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍ എന്നിവ മിഥുനക്കൂറ്, ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി എന്നിവ കന്നിക്കൂറ്) എന്നീ രാശികള്‍ ലഗ്നമോ കൂറോ ആവുന്നവര്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍, ധനപരമായ ക്ലേശങ്ങള്‍, രോഗങ്ങള്‍, ബന്ധുകലഹം എന്നിവ സംഭവിക്കാം. ബുധദശ, വിവിധ ദശകളിലെ ബുധന്റെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്കും കാലം അനുകൂലമായിരിക്കില്ല. ബുധനാഴ്ച ബുധന്റെ ദിവസമാകയാല്‍ ബുധന്റെ നീചവും മൗഢ്യവും തീരുന്നതുവരെ ശുഭകാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതാവും ഉചിതം. കരുതല്‍ സ്വീകരിക്കുകയും വേണം. അവതാരവിഷ്ണുവിനെ ഭജിക്കുന്നത് ദുരിതശാന്തികരമാണ്.

ഗ്രഹങ്ങളും നക്ഷത്രങ്ങളും

ശിഖി (കേതു) : അശ്വതി, മകം , മൂലം    

ശുക്രന്‍: ഭരണി, പൂരം, പൂരാടം  

രവി (ആദിത്യന്‍): കാര്‍ത്തിക, ഉത്രം, ഉത്രാടം  

ചന്ദ്രന്‍: രോഹിണി, അത്തം, തിരുവോണം  

കുജന്‍ (ചൊവ്വ): മകയിരം, ചിത്തിര, അവിട്ടം  

സര്‍പ്പന്‍(രാഹു): തിരുവാതിര, ചോതി, ചതയം  

ഗുരു (വ്യാഴം): പുണര്‍തം, വിശാഖം, പൂരുട്ടാതി  

മന്ദന്‍ (ശനി): പൂയം, അനിഴം, ഉത്രട്ടാതി  

ബുധന്‍: ആയില്യം, തൃക്കേട്ട, രേവതി

ദശാവര്‍ഷങ്ങള്‍  

1.ശിഖി (കേതു) ദശ= 7  വര്‍ഷം  

2.ശുക്ര ദശ= 20 വര്‍ഷം  

3.രവി (ആദിത്യ) ദശ = 6  വര്‍ഷം  

4.ചന്ദ്രദശ = 10 വര്‍ഷം  

5.കുജ (ചൊവ്വ) ദശ= 7  വര്‍ഷം  

6.സര്‍പ്പ (രാഹു) ദശ= 18 വര്‍ഷം  

7.ഗുരു (വ്യാഴം)  ദ = 16  വര്‍ഷം

8.മന്ദ (ശനി) ദള്‍= 19 വര്‍ഷം  

9.ബുധ ദശ= 17 വര്‍ഷം  

നവഗ്രഹങ്ങളുടെ ദശാകാലം കൂട്ടിയാല്‍ 120 വര്‍ഷം എന്ന് ലഭിക്കും. അതിനാലാണ് ജ്യോതിഷത്തിലെ ‘

പൂര്‍ണായുസ്സ്’ എന്നത് 120 വര്‍ഷമാകുന്നത്

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സ്ഥാനക്കയറ്റവും വാഹന ഭാഗ്യവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (15 മെയ് 2026) – AI ജ്യോതിഷം

Astrology

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

Astrology

സാമ്പത്തികമായ ഉന്നതി; ഗ്രഹഗതിയും വിധിഫലങ്ങളും, നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.